ബ്രാഡ്മാന് തൊട്ടുപിന്നിലുണ്ടായിട്ടും ടെസ്റ്റ് ടീമിൽ നിന്നും പുറത്ത്; ആ താരത്തിന് എന്താണ് ഇന്ത്യൻ ടീമിൽ ഇടമില്ലാത്തത്; വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ സംഘത്തെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്.
പരിമിത ഓവർ ക്രിക്കറ്റിൽ വെട്ടിത്തിളങ്ങുന്ന സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരെ നടാടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയ നീക്കമായി.

Advertisements

അതേസമയം ടീം സെലക്ഷൻ, വിവാദങ്ങൾക്കും ഇടയാക്കി. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി തിളങ്ങുന്ന സർഫറാസ് ഖാനെ ഒരിക്കൽ കൂടി തഴഞ്ഞതാണ് വിവാദത്തിന് തിരി കൊളുത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ താരത്തിന്റെ പ്രകടനം നല്ല സ്ഥിരതയിലാണ്. റൺസുകൾ വാരി കൂട്ടിയിട്ടും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വാതിൽ താരത്തിന് മുന്നിൽ നിരന്തരം അടയ്ക്കപ്പെടുന്നു. സൂര്യകുമാർ യാദവിന് പകരം സർഫറാസിനെ ഉൾപ്പെടുത്താണമെന്ന് ആരാധകർ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോൾ നിരന്തരമായ തഴയുകൾക്ക് പരോക്ഷ മറുപടിയുമായി സർഫറാസ് ഖാൻ രംഗത്തെത്തി. ചില കണക്കുകൾ വച്ചാണ് താരത്തിന്റെ മറുപടി. ഇൻസ്റ്റഗ്രാമിലാണ് കുറിപ്പ്.
ആദ്യത്തെ കാർഡിൽ 50 ഇന്നിങ്സുകൾ കളിച്ച ബാറ്റർമാരിൽ ഏറ്റവും മികച്ച ആവറേജിന്റെ പട്ടിക വച്ചായിരുന്നു മറുപടി. സാക്ഷാൽ ബ്രാഡ്മാന് തൊട്ടു പിന്നിൽ താനാണുള്ളതെന്ന് താരം സമർഥിക്കുന്നു. 50 ഇന്നിങ്സുകൾ കളിച്ച താരങ്ങളിൽ ബ്രാഡ്മാനാണ് ഏറ്റവും മികച്ച ആവറേജ്. 95.17 ആണ് ഓസീസ് ഇതിഹാസത്തിന്റെ പേരിലുള്ളത്. തൊട്ടു പിന്നിൽ സർഫ്രാസ് ഖാനാണ് ഉള്ളത്. താരത്തിന്റെ ആവറേജ് 80.47. മുൻ ഇന്ത്യൻ താരം തന്നെയായ വിജയ് മർച്ചന്റാണ് ആവറേജ് കണക്കിൽ മൂന്നാം സ്ഥാനത്ത്. 71.64 ആണ് മർച്ചന്റിന്റെ ആവറേജ്.

രണ്ടാം സ്റ്റോറിയിൽ മുംബൈക്കായി 30 ഇന്നിങ്സുകളിൽ നിന്ന് തന്റെ ആവറേജ് 110.73 ആണെന്ന് താരം പറയുന്നു. 30 ഇന്നിങ്സുകൾ, 2436 റൺസ്. 110.73 ആവറേജ്. ഒൻപത് സെഞ്ച്വറികൾ. ആറ് അർധ സെഞ്ച്വറികൾ. മികച്ച സ്‌കോർ 301. കാർഡിൽ വ്യക്തമാക്കുന്നു.

2021-2022 രഞ്ജി സീസണിൽ താരം 982 റൺസാണ് അടിച്ചുകൂട്ടിയത്. ആവറേജ് 122.75. ഇതിൽ നാല് സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളുമുണ്ട്. ഉയർന്ന സ്‌കോർ 275. നടപ്പ് സീസണിൽ ഇതുവരെയായി താരം 431 റൺസ് അടിച്ചെടുത്തു. ആവറേജ് 107.75, 70.54. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും താരം ഇതുവരെ നേടി.

Hot Topics

Related Articles