ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ.
9 മാസം മുതൽ 4 വയസ്സുവരെയുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാണ്.ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റായിരിക്കണം ധരിക്കേണ്ടത്. സൈക്കിൾ സവാരിക്ക്
ഉപയോഗിക്കുന്ന ഹെൽമറ്റും അനുവദനീയമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
4 വയസ്സിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇരുചക്ര വാഹനം ഓടിക്കുന്നയാളുമായി കുട്ടിയെ സുരക്ഷാബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണം. നാലു വയസ്സുവരെയുള്ള കുട്ടികളുമായി പോകുമ്പോൾ ഇരുചക്ര വാഹനത്തിന്റെ വേഗം പരമാവധി മണിക്കൂറിൽ 40 കിലോമീറ്റർ മാത്രമെ ആകാവൂവെന്നും കരട് നിയമത്തിൽ പറയുന്നു.