ജോഹാനസ്ബർഗ് : അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. തോല്‍വിയറിയാതെയാണ് കൗമാരപ്പടയുടെ സെമിഫൈനല്‍ പ്രവേശനം. നേപ്പാളിനെ 132 റണ്‍സിനാണ് തോല്‍പ്പിച്ചത്. നായകൻ ഉദയ് സഹറാന്റെയും(100) സച്ചിൻ ദാസിന്റെയും(116) സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയത്. സ്കോർ- ഇന്ത്യ 297/5; നേപ്പാള്‍ 165/9. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ.
ഇരുവരെയും കൂടാതെ ഓപ്പണർ ആദർശ് സിംഗ് (21), പ്രിയാൻഷു മോലിയ (19), അർഷിൻ കുല്‍ക്കർണി (18) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നേപ്പാളിനായി ഗുല്സൻ ഝാ മൂന്ന് വിക്കറ്റും ആകാശ് ചന്ദ് ഒരു വിക്കറ്റും നേടി. മുഷീർ ഖാൻ (9), ആരവല്ലി അവനിശ് എന്നിവർ ഇന്ത്യൻ നിരയില്‍ പുറത്താകാതെ നിന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിനെ ഇന്ത്യൻ ബൗളർമാർ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവ് കഹ്നലാണ് (33) നേപ്പാളിന്റെ ടോപ് സ്കോറർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദുർഗേഷ് ഗുപ്ത 29, അർജുൻ കുമാല്‍ (26), ദീപക് ബോഹറ (22), ആകാശ് ചന്ദ് (19) എന്നിവരാണ് നേപ്പാള്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവർ. ഉത്തം താപ്പ മാഗർ (8), ബിഷല്‍ ബിക്രം (1), ഗുല്സൻ ഝാ (1), സുഭാഷ് ഭന്ദരി (5), ദീപക് ദുമ്രെ, ദീപേശ് കാൻഡല്‍ (ഇരുവരും പൂജ്യം) എന്നിങ്ങനെയാണ് മറ്റ് സ്കോറുകള്‍.
ഇന്ത്യക്കുവേണ്ടി സൗമി പാണ്ഡി നാലും, അർഷിൻ കുല്‍ക്കർണി രണ്ടും, രാജ് ലിംബാനി, ആരാധ്യ ശുക്ല, മുരുഗൻ അഭിഷേക് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.