എഡ്ജ്ബാസ്റ്റൺ : ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ചേതേശ്വർ പുജാര , ശുഭമാൻ ഗിൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എടുത്തിട്ടുണ്ട്. 14 റൺസോടെ ഹനുമ വിഹാരിയും , 1 റണ്ണുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ .
Advertisements
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിതിന്റെ അഭാവത്തിൽ ജസ്പ്രീത് ബൂംറയാണ് ഇന്ത്യയെ നയിക്കുന്നത്. ഈ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.