സിഡ്നി: ട്വന്റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ വിജയിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഹർദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും എന്നാൽ, ടീമിൽ മാറ്റമില്ലന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഇന്ത്യൻ ആരാധകർക്ക് മികച്ച ബാറ്റിംങ് തന്നെ കാണാമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Advertisements