കാണ്‍പൂര്‍: ടെസ്റ്റിൽ അരങ്ങേറിയ ശ്രേയസ് അയ്യരുടെ മികവില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം.പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തുടക്കത്തിലെ താളപ്പിഴക്കു ശേഷം കരുതലോടെ കളിച്ച് അയ്യരും, പിന്തുണ നല്കി രവീന്ദ്ര ജഡേജയും കരുത്തുകാട്ടിയതാണ് ഇന്ത്യയ്ക്ക് തുണയായത്. സ്റ്റംപെടുക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ 258 റണ്‍സ് എടുത്തുനില്‍ക്കുകയാണ്.
136 പന്തു നേരിട്ട അയ്യര്‍ 75 റണ്‍സെടുത്തും 100 പന്തില്‍ ജദേജ 50 റണ്‍സുമായും ക്രീസിലുണ്ട്. മൂന്നു വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തി കെയ്ല്‍ ജാമിസണും ഒരു വിക്കറ്റുമായി സൗതിയും ആതിഥേയര്‍ക്ക് കെണിയൊരുക്കിയെങ്കിലും ആത്മവിശ്വാസത്തോടെ നങ്കൂരമിട്ടുനില്ക്കുന്ന മധ്യനിര ഇനിയും ആക്രമണവീര്യവുമായി തുടര്‍ന്നാല്‍ ഇന്ത്യക്ക് വലിയ ടോട്ടല്‍ സ്വപ്നം കാണാനാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഹിതും രാഹുലുമില്ലാതെ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി മായങ്ക് അഗര്‍വാള്‍- ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഇന്നിങ്സ് ഓപണ്‍ ചെയ്തത്. 13 റണ്‍സ് മാത്രം ചേര്‍ക്കുന്നതിനിടെ മായങ്ക് മടങ്ങിയപ്പോള്‍ വണ്‍ഡൗണായി എത്തിയത് േചതേശ്വര് പൂജാര. ഇരുവരും ചേര്‍ന്ന് കരുതലോടെ കളിച്ചെങ്കിലും ടീം സ്കോര്‍ 82ല്‍ നില്‍ക്കെ അര്‍ധ സെഞ്ച്വറി (52 റണ്‍സ്) പൂര്‍ത്തിയാക്കി ശുഭ്മാന്‍ ഗില്‍ പുറത്ത്.
പിന്നീട് പൂജാരയെ കൂട്ടി അജിന്‍ക്യ രഹാനെ ടീമിനെ കരകടത്താനുള്ള ശ്രമം തകൃതിയാക്കിയെങ്കിലും വൈകാതെ ഇരുവരും പവലിയനിലെത്തി. നാലു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന അപകടകരമായ സ്കോറില്‍ നില്‍ക്കെ ഒന്നിച്ച ശ്രേയസ് അയ്യരും രവീന്ദ്ര ജദേജയും ചേര്‍ന്ന് കരുത്തും കരുതലുമായി ടീം ഇന്ത്യയെ കൈപിടിച്ചുനടത്തുകയായിരുന്നു.
വമ്ബന്മാര് അവധിയിലായ ടീമില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇളമുറക്കാര്‍ക്കും വെറ്ററന്മാര്ക്കും ലഭിച്ച അവസരം മുതലാക്കിയാല്‍ ന്യൂസിലന്‍ഡ് ശരിക്കും വിയര്‍ക്കേണ്ടിവരും. ട്വന്റി20 പരമ്ബര തൂത്തുവാരിയ ശേഷം ടെസ്റ്റിനിറങ്ങുന്ന ടീമില്‍ ഇശാന്ത് ശര്‍മ ഉള്‍പ്പെടെ ബൗളിങ്ങിലും ശ്രേയസ് അയ്യരടക്കം ബൗളിങ്ങിലും മികവു കാട്ടാന്‍ ഇറങ്ങുന്നുണ്ട്.