റായ്പൂർ: മൂന്നു വർഷമായി ഇന്ത്യൻ ആരാധകർ കാത്തിരിക്കുകയാണ് ഒരു സെഞ്ച്വറിയ്ക്കായി. ഏക ദിനത്തിലെ സെഞ്ച്വറി വരൾച്ചയ്ക്ക് അറുതിയിട്ട് രോഹിത്ത് ഇന്ന് സെഞ്ച്വറി നേടുമോ എന്ന ആകാംഷയിലാണ് ഇന്ത്യൻ ആരാധകർ. ഇന്ന് ന്യൂസിലൻഡിന് എതിരെ രണ്ടാം ഏകദിനത്തിന് ഇറങ്ങുന്ന ഇന്ത്യൻ ആരാധാകരുടെ പ്രതീക്ഷമുഴുവൻ ക്യാപ്റ്റൻ ഹിറ്റ്മാന്റെ ബാറ്റിലാണ്.
ഉച്ചയ്ക്ക് 1.30 മുതൽ റായ്പൂരിലാണ് മത്സരം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ മത്സരത്തിൽ 12 റൺസിന്റെ നാടകീയ ജയം നേടിയ ഇന്ത്യ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്ബരയിൽ 1-0ത്തിന് മുന്നാണ്. ഇന്നത്തെ മത്സരം ജയിക്കാനായാൽ ഇന്ത്യയ്ക്ക് ശ്രീലയ്ക്ക് പിന്നാലെ ന്യൂസിലൻഡിനെതിരെയും ഏകദിന പരമ്ബര സ്വന്തമാക്കാനാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഇന്ത്യയ്കക് കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ലെന്ന സൂചന ആദ്യ ഏകദിനത്തിൽ നിന്ന് തന്നെ ലഭിച്ചു കഴിഞ്ഞു. യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ പിൻബലത്തിൽ 349/8 എന്ന വമ്പൻ ടോട്ടൽ നേടിയ ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ശേഷമാണ് കിവികൾ കീഴടങ്ങിയത്. മുൻനിരക്കാരെ നഷ്ടമായിട്ടും ബ്രെയ്‌സ്വെല്ലിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് കിവികളെ വിജയതീരത്തിന് അടുത്തുവരെയെത്തിച്ചത്.
ഇന്ത്യയിലെ അമ്പതാം ഏകദിന വേദിയായി റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാട്ര സ്റ്റേഡിയം. ഇന്ന് നടക്കുന്ന ഇന്ത്യ – ന്യൂസിലൻഡ് ഏകദിനം ഈ സ്റ്റേഡിയം വേദിയാകുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണ്.
ഒന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യൻ ടീമംഗങ്ങൾക്ക് മാച്ച് ഫീസിന്റെ 60 ശതമാനം പിഴവിധിച്ചു. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കുമ്‌ബോൾ ഇന്ത്യ മൂന്ന് ഓവർകൂടി എറിയാൻ ബാക്കിയുണ്ടായിരുന്നു.