അഹ്മദാബാദ്: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പരമ്പര ലക്ഷ്യമിട്ടാണ് ഇന്ന് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്.
ആദ്യ കളിയില്‍ ആധികാരിക ജയം സ്വന്തമാക്കിയ രോഹിത് ശര്‍മക്കും കൂട്ടര്‍ക്കും ഇന്നുകൂടി ജയിക്കാനായാല്‍ മൂന്നു മത്സര പരമ്പര സ്വന്തമാക്കാം. ആദ്യ കളിയില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ ജയിച്ചുകയറിയത്. അത് ഇന്നും തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൗളിങ്ങില്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും ഫോമാണ് ടീമിന്റെ പ്ലസ് പോയന്റ്. ബാറ്റിങ്ങില്‍ നായകന് രോഹിതും ഫോമിലാണ്. ആദ്യ കളിക്കില്ലാതിരുന്ന ലോകേഷ് രാഹുല്‍ കൂടി തിരിച്ചെത്തുന്നത് ടീമിന് കരുത്താകും. രാഹുലിനെ ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്ന് ടീം പ്രഖ്യാപിച്ചിട്ടില്ല. ഓപണറാണെങ്കില് ഇഷാന് കിഷനും മധ്യനിരയിലാണെങ്കില്‍ ദീപക് ഹൂഡയും പുറത്തിരിക്കും.