ബ്രിഡ്ജ്ടൗണ്‍ : ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ഏകദിന പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴ് മണി മുതലാണ് പോരാട്ടം.ആദ്യ മത്സരത്തില്‍ അനായാസവും ആധികാരികവുമായി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ബാറ്റിങിലും ബൗളിങിലും മികവ് പുലര്‍ത്തി ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ആദ്യ മത്സരം അനായാസം വിജയിച്ചത്.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 1-0ത്തിനു മുന്നിലാണ്. നേരത്തെ ടെസ്റ്റ് മത്സരം 1-0ത്തിനു ജയിച്ച ഇന്ത്യ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര നേടുകയാണ് ലക്ഷ്യമിടുന്നത്. വിന്‍ഡീസ് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം കളിക്ക് മഴ ഭീഷണിയുണ്ട്. നിലവില്‍ ചൂട് കാലാവസ്ഥയാണെങ്കിലും മഴ പെയ്യാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഇന്ത്യ സഞ്ജു സാംസണ് അവസരം നല്‍കുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. രണ്ടാം ഏകദിനത്തിലും ആദ്യ മത്സരത്തിലെ ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ സഞ്ജുവിനു ഇത്തവണയും പുറത്തിരിക്കേണ്ടി വരും. സൂര്യ കുമാര്‍ യാദവിന്റെ ഫോം ഇല്ലായ്മ മാത്രമാണ് നിലവില്‍ ഇന്ത്യക്ക് തലവേദനയായി നില്‍ക്കുന്നത്. സൂര്യക്കു പകരം സഞ്ജു കളിക്കുമോ എന്നും കാത്തിരുന്നു കാണാം.
ഇന്ത്യ സാധ്യതാ ഇലവന്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്/ ഇഷാന് കിഷന്, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന് മാലിക്, മുകേഷ് കുമാര്‍.