പോർട്ട് ഓഫ് സ്പെയിൻ : ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണി മുതലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.
വിജയിച്ചെങ്കിലും ചില താരങ്ങളുടെ മോശം പ്രകടനം ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിവ് തെളിയിച്ചവര്‍ പുറത്ത് നില്‍ക്കുമ്പോഴാണ് മോശം പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ടീം തുടരെ അവസരം നല്‍കുന്നത്. ഇത്തരം ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടാം ടി20 ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടി20യില്‍ മോശം പ്രകടനം തുടരുന്ന ശ്രേയസ് അയ്യരെ ഇന്ത്യ പുറത്തിരുത്തിയേക്കും. പകരം സഞ്ജു സാംസണിനെയോ ദീപക് ഹൂഡയെയോ ഇഷാന്‍ കിഷനോ ഇന്ത്യ പരിഗണിച്ചേക്കും. ഇതില്‍ തന്നെ ഹൂഡയ്ക്കാണ് സാധ്യത കൂടുതല്‍. താരത്തെ രോഹിത്തിനൊപ്പം ഓപ്പണറായി ഇറക്കാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പുറത്തിരുത്താന്‍ തയ്യാറാകുമോ എന്നത് വലിയൊരു ചോദ്യമാണ്. പുറത്തിരുത്തിയാല്‍ സഞ്ജുവിനോ ഇഷാനോ ടീമിലേക്ക് വിളിയെത്തും. ഇംഗ്ലണ്ടിനെതിരായ ടി20യില്‍ സെഞ്ച്വറിയടക്കം നേടിയ സൂര്യയെ ടീമില്‍ നിലനിര്‍ത്താനാണ് സാധ്യത. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ പന്തിനെ മാറ്റാന്‍ സാധ്യത കുറവാണ്. പന്തിനെ മാറ്റിയാലും കുറി സഞ്ജുവിന് തന്നെ വീഴും. ബോളിംഗ് നിരയില്‍ അഴിച്ചുപണി ഉണ്ടായേക്കില്ല