ക്യാപ്റ്റനും മഴയും കളിച്ചു ; ഇന്ത്യക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട നിലയിൽ

പോര്‍ട്ട് ഓഫ് സ്പെയിൻ : ആദ്യം ക്രെയ്ഗ് ബ്രാത്ത്വെയ്റ്റും പിന്നെ മഴയും കളിച്ചതോടെ ഇന്ത്യക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇൻഡീസ് പിടിച്ചുനില്‍ക്കുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ വിൻഡീസ് അഞ്ച് വിക്കറ്റിന് 229 റണ്‍സെടുത്തു. ഇന്ത്യ ഒന്നാമിന്നിങ്സില്‍ 438 റണ്‍സാണെടുത്തത്. അലിക്ക് അത്നാസെ (37), ജേസണ്‍ ഹോള്‍ഡര്‍ (11) എന്നിവരാണ് ക്രീസിൽ .

Advertisements

ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മറുപടിയായി ഒന്നാമിന്നിങ്സ് ആരംഭിച്ച വിൻഡീസ് ബാറ്റര്‍മാര്‍ ക്ഷമാപൂര്‍വമാണ് കളിക്കുന്നത്. ഇന്നിങ്സ് ആരംഭിച്ച ബ്രാത്ത്വെയ്റ്റും ടഗ്ജിനരെയ്ൻ ചന്ദര്‍പോളും 34.2 ഓവര്‍ വരെ പിടിച്ചുനിന്നു. ഓപ്പണിങ് വിക്കറ്റില്‍ 71 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ചന്ദര്‍പോളിനെ മടക്കി രവീന്ദ്ര ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. 95 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. നാലുഫോറും ഇന്നിങ്സിലുണ്ട്.ഒന്നിന് 86 റണ്‍സെന്നനിലയിലാണ് വിൻഡീസ് മൂന്നാം ദിവസം കളിതുടങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അരങ്ങേറ്റതാരം കിര്‍ക് മെക്കൻസിയെ (32) കൂട്ടുപിടിച്ച്‌ ബ്രാത്ത്വെയ്റ്റ് ചെറുത്തുനില്‍പ്പ് തുടര്‍ന്നു. സ്കോര്‍ 117 റണ്‍സിലെത്തിയപ്പോള്‍ മെക്കൻസിയെ വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ച്‌ അരങ്ങേറ്റതാരം മുകേഷ് കുമാര്‍ ഇന്ത്യൻ ടീം ആഗ്രഹിച്ച ബ്രേക്ക് ത്രു നല്‍കി. മുകേഷിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റാണിത്.

എന്നാല്‍ 72-ാം ഓവറില്‍ നായകൻ ബ്രാത്ത്വെയ്റ്റിനെ (75) വിൻഡീസിന് നഷ്ടമായി. 170 പന്തില്‍നിന്നാണ് ബ്രാത്ത്വെയ്റ്റ് അര്‍ധസെഞ്ചുറിയിലെത്തിയത്. രവിചന്ദ്രൻ അശ്വിനാണ് ബ്രാത്ത്വെയ്റ്റിന്റെ വിക്കറ്റ്. പിന്നാലെ ജെര്‍മെയ്ൻ ബ്ലാക്ക്വുഡും (20), ജോഷ്വ ഡാ സില്‍വയും (10) കൂടാരമണഞ്ഞതോടെആതിഥേയരുടെ നില പരുങ്ങലിലായി. ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റ് നേടി.

ഇന്ത്യൻ ഇന്നിങ്സില്‍ മുൻനായകൻ വിരാട് കോലി (121) സെഞ്ചുറിനേടി. ഓപ്പണര്‍ യശ്വസി ജയ്സ്വാള്‍ (57), രോഹിത് ശര്‍മ (80), രവീന്ദ്ര ജഡേജ (61), ആര്‍. അശ്വിൻ (56) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

Hot Topics

Related Articles