സ്പോർട്സ് ഡെസ്ക് : വിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തി ഇന്ത്യ. ആദ്യദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് ഇന്നിംഗ്സ് 150 റൺസിന് അവസാനിച്ചു. മറുപടി ബാറ്റിംഗിൽ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 80 റൺസ് എന്ന നിലയിലാണ്
ടെസ്റ്റ് ക്രിക്കറ്റിൽ സമ്പൂർണ്ണ മാറ്റവും ആയി ഇറങ്ങിയ ഇന്ത്യൻ നിരക്കെതിരെ ആത്മവിശ്വാസത്തോടെ ബാറ്റ് ഏന്തിയ കരീബിയൻ ബാറ്റർമാർക്ക് തുടക്കം മുതൽ തന്നെ പിഴച്ചു. അഞ്ചു വിക്കറ്റുമായി സ്പിന്നർ രവിചന്ദ്രൻ അശ്വിനും മൂന്നു വിക്കറ്റ് നേടി രവീന്ദ്ര ജഡേജയും പേസർമാർക്ക് പിന്തുണ ലഭിക്കുന്ന പിച്ചിൽ അരങ്ങുവാണപ്പോൾ വിൻഡീസ് ഇന്നിംഗ്സ് ഇന്നിംഗ്സ് 150 ൽ അവസാനിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംഗിൽ നായകൻ രോഹിത് ശർമയും ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന യുവതാരം ജയ്സ്വാളും കരുതലോടെയാണ് ബാറ്റേന്തിയത്. ആദ്യം അക്രമത്തിന്റെ പാത അഴിച്ചുവിട്ടത് ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നുവെങ്കിൽ പിന്നീട് അത് യുവതാരം ഏറ്റെടുക്കുകയായിരുന്നു. രോഹിത് ശർമയിൽ നിന്നും കളിയുടെ ഗതിവേഗം കയ്യടക്കിയ ജെയ്സ്വാൾ തകർത്തടിച്ചതോടെ വിൻഡീസ് ബോളർമാർ നിഷ്പ്രഭരായി.
കരുതലോടെ തുടങ്ങിയ ജയ്സ്വാൾ കരീബിയൻ ബോളർമാരെ തലങ്ങും വിലങ്ങും പായിക്കുന്ന കാഴ്ചയാണ് ആദ്യ ഇന്നിംഗ്സിന്റെ അവസാന സെഷനിൽ കണ്ടത്. ആദ്യദിനം അവസാനിക്കുമ്പോൾ 40 റൺസുമായി ജയിസ്വാളും 30 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ക്രീസിൽ .