പോർട്ട് ഓഫ് സ്പെയിൻ :
വെസ്റ്റിൻഡീസിനെതിരായ മൂന്നാം
ഏകദിനത്തിൽ ടോസ് നേടിയ
ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.
പരമ്പരയിലാദ്യമായാണ് ഇന്ത്യൻ നായകൻ
ശിഖർ ധവാന് ടോസ് ലഭിക്കുന്നത്.
ഒരു മാറ്റത്തോടെയാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിന്നിരുന്നു. എന്നാൽ ആവേശ് ഖാനാണ് ടീമിന് പുറത്തിരിക്കേണ്ടി വന്നത്. ആവേശ് ഖാനു പകരം പ്രസിദ്ധ് കൃഷ്ണ ടീമിൽ തിരിച്ചെത്തി. വിൻഡീസ് നിരയിൽ ജെയ്സൻ ഹോൾഡർ, കീമോ പോൾ, കീസി കാർട്ടി എന്നിവർ ടീമിലെത്തിയപ്പോൾ അൽസാരി
ജോസഫ്, റുവ്മൻ പവൽ, റൊമാരിയോ
ഷെപ്പേർഡ് എന്നിവർ പുറത്തായി.
പോർട്ട് ഓഫ് സ്പെയിനിലാണ് മത്സരം.
ഡിഡി സ്പോർട്സിലും ഫാൻ കോഡ്
ആപ്പിലും തൽസമയം കാണാം. ആദ്യ
രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര
സ്വന്തമാക്കിക്കഴിഞ്ഞു. ഇരു മത്സരങ്ങളിലും
ആവേശം അവസാന ഓവറിലെത്തിയ
ശേഷമാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയുടെ ആദ്യ 2 മത്സരങ്ങളിലും ഇരുടീമുകളും 300 കടന്നു. ആകെ 199.4 ഓവറുകളിലായി പിറന്നത് 1236 റൺസ്! ആവേശം അവസാന ഓവർ വരെ നീണ്ട രണ്ടു മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. ഇതൊരു സൂചനയാണെങ്കിൽ വരാനിരിക്കുന്ന, അഞ്ചു മത്സരങ്ങളുടെ ട്വന്റി20 പരമ്പര കസറും. അതിനു മുൻപു സമ്മർദമില്ലാതെ ഇന്ത്യയ്ക്ക് റിഹേഴ്സൽ കളിക്കാനുള്ള അവസരമാണ് ഇന്നത്തെ മൂന്നാം ഏകദിനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരമ്പര ഉറപ്പിച്ചതോടെ ഒരു ലോക റെക്കോർഡും ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ഒരു ടീമിനെതിരെ തുടരെ കൂടുതൽ ഏകദിന പരമ്പര വിജയം എന്നതാണത്. വിൻഡീസിനെതിരെ 12-ാം പരമ്പര വിജയമാണ് ഇന്ത്യ ഉറപ്പിച്ചത്. വിൻഡീസിന്റെ കാര്യം നേരെ തിരിച്ചാണ്. തുടരെ 8-ാം ഏകദിനമാണ് അവർ തോൽക്കുന്നത്. ട്വന്റി20 മത്സരങ്ങളിലെ ‘കില്ലർ പഞ്ച്’ ഏകദിനത്തിൽ അവർക്ക് പയറ്റാനാകുന്നില്ല.