ഇന്ത്യ വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിനം ; ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം ; ഇഷാൻ കിഷന് അർധ സെഞ്ചുറി ; സഞ്ജു നാലാമനായി ഇറങ്ങും

പോര്‍ട്ട് ഓഫ് സ്പെയിൻ : ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തിരഞ്ഞെടുത്തു.വിക്കറ്റ് നഷ്ടപ്പെടുത്താതെ കിഷനും , ശുഭ്മാൻ ഗില്ലും ചേര്‍ന്ന് ടീം സ്കോര്‍ 100 കടത്തി.

Advertisements

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആക്രമിച്ച്‌ കളിച്ച ഇരുവരും വെറും 13.2 ഓവറില്‍ ടീം സ്കോര്‍ 100 കടത്തി. ഒപ്പം ഇഷാൻ കിഷൻ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കിഷന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ ടീമില്‍ രണ്ട് മാറ്റമാണുള്ളത്. ഉമ്രാൻ മാലിക്കിന് പകരം ജയ്ദേവ് ഉനദ്കട്ടും അക്ഷര്‍ പട്ടേലിന് പകരം ഋതുരാജ് ഗെയ്ക്വാദും ടീമിലിടം നേടി. സഞ്ജു ഇത്തവണ നാലാമനായി കളിക്കും. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.
ആദ്യമത്സരം ആധികാരികമായി ജയിച്ച ഇന്ത്യയെ രണ്ടാം ഏകദിനത്തില്‍ വിൻഡീസ് ആറുവിക്കറ്റിന് തോല്‍പ്പിച്ചു.

ഇതോടെ 1-1 എന്ന നിലയിലാണ്. മൂന്നാം മത്സരം ജയിക്കുന്നവര്‍ പരമ്ബര സ്വന്തമാക്കും. 2006-നുശേഷം വിൻഡീസിനെതിരേ ഇന്ത്യ പരമ്പര തോറ്റിട്ടില്ല. ലോകകപ്പും ഏഷ്യാകപ്പും അടുത്തിരിക്കെ, താരതമ്യേന ദുര്‍ബലരായ വിൻഡീസിനെതിരേ പരമ്പര നഷ്ടം ഇന്ത്യയ്ക്ക് ഉള്‍ക്കൊള്ളാനാകില്ല. ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ട വിൻഡീസിന് ഇന്ത്യക്കെതിരായ പരമ്പര നേടാൻ കഴിഞ്ഞാല്‍ അത് വൻനേട്ടമാകും. പ്രത്യേകിച്ചും യുവതാരങ്ങളുമായിട്ടാണ് ടീം കളിക്കുന്നത്.

Hot Topics

Related Articles