കറാച്ചി: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാന്‍ പോവുകയാണ്. ഗ്രൂപ്പ് എ ചാമ്ബ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്കെത്തുന്നത്.സൂപ്പര്‍ എട്ടിലെ നാല് മത്സരത്തില്‍ മൂന്നിലും ഇന്ത്യ ജയിച്ചപ്പോള്‍ നാലാം മത്സരം മഴമൂലം ഉപേക്ഷിച്ചു. അഫ്ഗാനെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. മഴ മൂലം ഈ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അമേരിക്കയിലാണ് നടന്നത്.
എന്നാല്‍ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് വെസ്റ്റ് ഇന്‍ഡീസാണ് വേദിയാവുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ കളിച്ച പ്ലേയിങ് 11ന്‍ ചില മാറ്റങ്ങളോടെയാവും സൂപ്പര്‍ എട്ടില്‍ ഇറങ്ങുകയെന്നാണ് വിവരം. പല പ്രമുഖരും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റം നിര്‍ദേശിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് പാകിസ്താന്‍ മുന്‍ സ്പിന്നറായ ഡാനിഷ് കനേരിയ. വിരാട് കോലിയെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് കനേരിയ നിര്‍ദേശിക്കുന്നത്.ഇന്ത്യയുടെ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും തുടരണം. രോഹിത് ശര്‍മ, കോലി ഓപ്പണിങ് കൂട്ടുകെട്ട് ഗ്രൂപ്പ് ഘട്ടത്തില്‍ നിരാശപ്പെടുത്തിയിരുന്നു. കോലി മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സാണ് ആകെ നേടിയത്. രോഹിത്തും കോലിയും വലം കൈയന്‍മാരായതിനാല്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ യശ്വസി ജയ്‌സ്വാളിനെ തിരികെ വിളിക്കണമെന്നാണ് കനേരിയ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ജയ്‌സ്വാളിന് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ അഫ്ഗാനെതിരേ ജയ്‌സ്വാള്‍ കളിക്കേണ്ടത് അത്യാവശ്യമാണെന്നാണ് കനേരിയ പറയുന്നത്. മൂന്നാം നമ്ബറിലേക്ക് വിരാട് കോലി മടങ്ങണം. കോലിക്ക് അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ ഇതാണ്. ഓപ്പണര്‍മാരുടെ പ്രകടനം വിലയിരുത്തി പിച്ചിനെക്കുറിച്ച് മനസിലാക്കാനുള്ള സമയം കോലിക്ക് ലഭിക്കുന്നു.
മധ്യ ഓവറുകളില്‍ കോലിക്ക് നിര്‍ണ്ണായക റോളുള്ളതിനാല്‍ മൂന്നാം നമ്ബറില്‍ കോലി കളിക്കണം. നാലാം നമ്ബറില്‍ സൂര്യകുമാര്‍ യാദവല്ല റിഷഭ് പന്ത് കളിക്കണമെന്നാണ് കനേരിയ പറയുന്നത്. നിലവില്‍ മൂന്നാം നമ്ബറില്‍ കളിക്കുന്ന റിഷഭ് മികച്ച പ്രകടനവും പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ കോലി മൂന്നാം നമ്ബറില്‍ കളിക്കുമ്ബോള്‍ നാലാം നമ്ബറില്‍ റിഷഭ് എത്തണം. അഞ്ചാം നമ്ബറില്‍ സൂര്യകുമാര്‍ യാദവ് കളിക്കണം. ഡെത്തോവറുകളിലടക്കം തകര്‍ത്തടിക്കാന്‍ കഴിവുള്ള താരമാണ് സൂര്യ.
ഗംഭീര്‍ പുതിയ കോച്ച്, കോലിക്കും രോഹിത്തിനും എതിര്‍പ്പ്! കാരണം ഈ തീരുമാനം
അതുകൊണ്ടുതന്നെ അദ്ദേഹം മധ്യനിരയില്‍ കളിച്ചാല്‍ മതിയെന്നാണ് കനേരിയ നിര്‍ദേശിക്കുന്നത്. ആറാം നമ്ബറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കണം. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. പന്തുകൊണ്ട് തിളങ്ങുന്നുണ്ടെങ്കിലും ഹാര്‍ദിക് ബാറ്റുകൊണ്ട് ഫോമിലേക്കെത്തേണ്ടതായുണ്ട്. ഏഴാം നമ്ബറില്‍ രവീന്ദ്ര ജഡേജ തുടരണം. ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്‌ളോപ്പായിരുന്നെങ്കിലും നിര്‍ണ്ണായക സമയത്ത് ഫോമിലേക്കെത്താന്‍ ജഡേജക്ക് മികവുണ്ട്.
ശിവം ദുബെയെ ഇന്ത്യ പുറത്തിരുത്തണമെന്നാണ് കനേരിയ പറയുന്നത്. മീഡിയം പേസ് ഓള്‍റൗണ്ടറായ ദുബെ അമേരിക്കയ്‌ക്കെതിരേ തിളങ്ങിയിരുന്നു. എന്നാല്‍ ബൗളറെന്ന നിലയില്‍ ഉപയോഗിച്ചാല്‍ തല്ലുകിട്ടുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ദുബെ വേണ്ടെന്നാണ് കനേരിയ പറയുന്നത്. എന്നാല്‍ സ്പിന്നിനെ നന്നായി നേരിടുന്ന താരമാണ് ദുബെ. തന്റെ ഉയര്‍ന്ന കായിക ക്ഷമത ഉപയോഗിച്ച് വലിയ ഷോട്ടുകള്‍ കളിക്കാന്‍ ദുബെക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ ദുബെയെ ഇന്ത്യ നിലനിര്‍ത്തിയേക്കും. സ്പിന്‍ നിരയില്‍ അക്ഷര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവ് വരണമെന്നാണ് കനേരിയ പറയുന്നത്. മൂന്ന് പേസര്‍മാര്‍ തുടരണമെന്നും കനേരിയ അഭിപ്രായപ്പെടുന്നു. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് നിരയില്‍ വേണം. ഇവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.