ന്യൂഡൽഹി: ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വൻ തിരിച്ചടി. പുറം വേദനയെ തുടർന്ന് ബുംറയ്ക്ക് ലോകകപ്പ് നഷ്മാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇത് ഇന്ത്യയുടെ ബൗളിംങ് നിരയ്ക്ക് വൻ തിരിച്ചടിയാകും. പരിക്കിനെ തുടർന്നു സ്കാനിംങിനായി ബുംറ ബംഗളൂരുവിലേയ്ക്കു തിരിച്ചു. സ്കാനിംങ് റിസൾട്ട് വരുന്നതോടെ വിശദമായ വിവരം അറിയാൻ സാധിക്കും.
കടുത്ത പുറം വേദനയെ തുടർന്നു ബുംറയ്ക്ക് ഏഷ്യാക്കപ്പ് നഷ്ടമായിരുന്നു. എന്നാൽ, ആസ്ട്രേലിയയ്ക്ക് എതിരായും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായുമുള്ള ടൂർണമെന്റുകളിൽ ബുംറയെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പരിക്കിന്റെ നിഴലിലായ ബുംറയ്ക്ക് ആസ്ട്രേലിയയ്ക്ക് എതിരായ ആദ്യ മത്സരം നഷ്ടമാകുകയും, മറ്റു രണ്ടു മത്സരങ്ങളിൽ തിളങ്ങാൻ സാധിക്കാതെ വരികയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ മൂർച്ച കുറഞ്ഞ ഇന്ത്യൻ ബൗളിംങിന് ലോകകപ്പിൽ ബുംറയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. എന്നാൽ, ബുംറ പുറത്താകുന്നതോടെ ഇന്ത്യൻ ബൗളിംങ് നിരയിൽ ഭുവനേശ്വറിനും ഷമിയ്ക്കും ഭാരം വർദ്ധിക്കും. ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ ഗ്രൂപ്പിൽ പാക്കിസ്ഥാനും, ദക്ഷിണാഫ്രിക്കയും, ബംഗ്ലാദേശും യോഗ്യതാ മത്സരം കളിച്ച് എത്തുന്ന രണ്ട് ടീമുകളുമാണ് ഉള്ളത്. ഒക്ടോബർ 23 ന് എംസിജിയിൽ പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.