ഹരാരെ : വിജയക്കുതിപ്പ് തുടർന്ന് ടീം ഇന്ത്യ. സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആതിഥേയരെ പത്തു വിക്കറ്റിനാണ് തകര്‍ത്തത് . 30.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ സിംബാബ്‌വെ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യ മറികടന്നു.115 പന്തുകള്‍ അവശേഷിക്കവേയായിരുന്നു ഇന്ത്യന്‍ വിജയം.
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിന്റെയും ശിഖര്‍ ധവാന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. സിംബാബ്‌വെ എട്ട് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും കരുത്തരായ ഇന്ത്യന്‍ ഓപ്പണിംഗ് കൂട്ടുകെട്ടിന് മുന്നില്‍ അടിപതറുന്ന കാഴ്ചയാണ് കണ്ടത്. 72 പന്തില്‍ ഒരു സിക്‌സറിന്റെയും 10 ബൗണ്ടറികളുടെയും അകമ്പടിയോടെ തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു ശുഭ്മാന്‍ ഗില്‍ കാഴ്ചവെച്ചത്. 113 പന്തില്‍ 9 ബൗണ്ടറികള്‍ അടക്കം ശിഖര്‍ ധവാന്‍ 81 റണ്‍സ് നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ തീരുമാനം ശരിവെക്കും വിധമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. 40.3 ഓവറില്‍ സിംബാബ്‌വെ 189 റണ്‍സിന് പുറത്തായി.
സിംബാബ്‌വെയുടെ സ്‌കോര്‍ 50 പൂര്‍ത്തിയാകുമ്പോഴേക്കും നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പവലിയനിലെത്തി. ആദ്യ 10 ഓവറില്‍ സിംബാംബ്‌വെക്ക് നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയാണ് നഷ്ടമായത്. അവസാന ഓവറുകളില്‍ പിടിച്ചുനിന്ന ബ്രാഡ് ഇവാന്‍സും റിച്ചാര്‍ഡുമാണ് ആതിഥേയരുടെ സ്‌കോര്‍ 189ല്‍ എത്തിച്ചത്. റിച്ചാര്‍ഡ് 34 റണ്‍സ് നേടി. ബ്രാഡ് ഇവാന്‍സ് 33 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ക്യാപ്റ്റന്‍ ഇന്നസെന്റ് കൈയ ആണ് ആദ്യം വീണത്. ദീപക് ചാഹറിനായിരുന്നു ആദ്യ വിക്കറ്റ്. അടുത്ത ഓവറില്‍ തദിവാനഷെയും ചാഹറിനു മുന്നില്‍ വീണു. മൂന്നാം നമ്ബറില്‍ ഇറങ്ങിയ വെസ്ലിക്കോ, സീന്‍ വില്യംസിനോ ഇന്ത്യന്‍ നിരക്കെതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞു. ഇന്നസെന്റ് കാല നാല് റണ്‍സും തദിവാനഷെ എട്ടും വെസ്ലി അഞ്ചും സീന്‍ വില്യംസ് ഒരു റണ്‍സും നേടി. സിക്കന്ദര്‍ റാസ(12), റിയാന്‍ ബുരി(11) ലൂക് ജോംഗ്‌വെ(13), വിക്ടര്‍(8) റണ്‍സും നേടി. 35 റണ്‍സ് നേടിയ സിംബാബ്‌വെ ക്യാപ്റ്റന്‍ റെജിസ് ചകാബ്‌വെയാണ് ടോപ് സ്‌കോറര്‍. 25 എക്‌സ്ട്രാസ് ഇന്ത്യ വഴങ്ങി.
ഇന്ത്യക്കു വേണ്ടി ദീപക് ചാഹര്‍, പ്രസിദ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍ മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് പിഴുതു.