ചെന്നൈ : ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സൂര്യകുമാര്‍ യാദവ് നയിക്കുന്ന 15 അംഗ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ഇടംപിടിച്ചിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, അഭിഷേക് ശര്‍മ, റിങ്കു സിങ്, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി.ഐപിഎല്ലിലെ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിനും ദേശീയ ടീമിലേക്ക് അരങ്ങേറ്റമൊരുങ്ങിയിരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. താരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ ട്രെയിനിങ് ക്യാമ്പില്‍ മായങ്കിനെ ഉള്‍പ്പെടുത്തിയതോടെയാണ് സാധ്യത ഉയര്‍ന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഒക്ടോബര്‍ ആറിനാണ് ആരംഭിക്കുക. ഒന്‍പതിന് രണ്ടാം മത്സരവും 12ന് മൂന്നാം മത്സരവും നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ടി20 ടീം:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.