ഐസിസിയുടെ ഏകദിന റാങ്കിങ് : ആധിപത്യം തുടർന്ന് ഇന്ത്യൻ താരങ്ങൾ

ന്യൂഡല്‍ഹി: ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ആധിപത്യം തുടർന്ന് ഇന്ത്യൻ ബാറ്റർമാർ. ബാറ്റർമാരുടെ റാങ്കിങ്ങില്‍ ആദ്യ നാലുസ്ഥാനങ്ങളില്‍ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യൻ താരങ്ങളുണ്ട്.റാങ്കിങ്ങില്‍ യുവതാരം ശുഭ്മാൻ ഗില്‍ ഒന്നാമത് തുടരുമ്ബോള്‍ രണ്ടാമത് രോഹിത് ശർമയാണ്. വിരാട് കോലി നാലാമതാണ്.

Advertisements

784 റേറ്റിങ് പോയന്റുകളോടെയാണ് ഗില്‍ ഒന്നാമത് തുടരുന്നത്. രോഹിത്തിന് 756 പോയന്റാണുള്ളത്. ബാറ്റർമാരില്‍ മൂന്നാമത് പാക് താരം ബാബർ അസമാണ്. 739 റേറ്റിങ് പോയന്റാണ് താരത്തിനുള്ളത്. 736 റേറ്റിങ്ങുമായി കോലി തൊട്ടുപിന്നിലുണ്ട്. കിവീസ് താരം ഡാരില്‍ മിച്ചലാണ് അഞ്ചാമത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏകദിന റാങ്കിങ്ങില്‍ ഓസീസ് താരങ്ങളും മികച്ച നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തി ട്രാവിസ് ഹെഡ് 11-ാം സ്ഥാനത്തെത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മിച്ചല്‍ മാർഷ് 44-ാം സ്ഥാനത്തും ജോഷ് ഇംഗ്ലിസ് 23 സ്ഥാനങ്ങള്‍ കടന്ന് 64-ാമതുമെത്തി. ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് കാമറൂണ്‍ ഗ്രീനാണ്. താരം 40-സ്ഥാനങ്ങള്‍ കടന്ന് 78-ാം റാങ്കിലെത്തി.

Hot Topics

Related Articles