ഗർബേരിഹ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ബാറ്റിംങും ഡെത്ത് ഓവർ ബൗളിംങും പിഴച്ച ഇന്ത്യയ്ക്ക് തോൽവി. അവസാന ഓവറുകളിൽ തകർത്തടിച്ച സ്റ്റബ്‌സും (47), കോട്‌സെയുമാണ് (19) ഇന്ത്യയെ മൂന്നു വിക്കറ്റിന് തകർത്തത്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ ഉയർത്തിയ 124 റണ്ണിന്റെ വിജയ ലക്ഷ്യം, ഒരു ഓവർ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ഏഴു വിക്കറ്റ് മാത്രമാണ് ആതിഥേയർക്ക് നഷ്ടമായത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ആദ്യം തന്നെ കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ സഞ്ജു (0) സാംസണെ റണ്ണെടുക്കും മുൻപ് മാർക്കോ ജാനിസൺ പുറത്താക്കി. പിന്നാലെ ഇന്ത്യയുടെ കൂട്ടത്തകർച്ചയാണ് കണ്ടത്. അഞ്ചിൽ അഭിഷേക് ശർമ്മ (4), പിന്നാലെ പതിനഞ്ചിൽ സൂര്യകുമാർ യാദവ് (4) എന്നിവർ വീണു. പ്രതീക്ഷയാകുമെന്നു കരുതി കളിച്ച തിലക് വർമ്മ (20) 45 ലും, അക്‌സർ പട്ടേൽ (27) 70 ലും വീണു. 87 ൽ റിങ്കു സിംങ് (9) കൂടി വീണതോടെ തപ്പിയും തടഞ്ഞു ഹാർദിക് പാണ്ഡ്യ (39) അവസാനം വരെ നിന്നതോടെയാണ് ഇന്ത്യ സ്‌കോർ 124 ൽ എത്തിച്ചത്. അർഷദീപ് സിംങ് (7) പുറത്താകാതെ നിന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക കരുതി തന്നെയാണ് കളിച്ചത്. രണ്ട് ഓവറിൽ 22 റണ്ണിൽ നിൽക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. റിയാ റിക്ടണ്ണിനെ (13) അർഷദീപ് പുറത്താക്കി. പിന്നാലെ 33 ൽ മാക്രത്തെയും (3), ഹെൻട്രിക്കസിനെയും (24), മാർക്കോ ജാനിസണ്ണിനെയും (7), ക്ലാസണെയും (2) ഡേവിഡ് മില്ലറെയും (0) പുറത്താക്കി വരുൺ ചക്രവർത്തി തകർപ്പൻ പ്രകടനം നടത്തി. നാല് ഓവറിൽ 17 റൺ മാത്രം വഴങ്ങി അഞ്ചു വിക്കറ്റാണ് വരുൺ വീഴ്ത്തിയയത്. പിന്നാലെ സിംലേനെ (7) രവി ബിഷ്‌ണോയി വീഴ്ത്തിയെങ്കിലും പുറത്താകാതെ നിന്ന സ്റ്റബ്‌സും (47) കോട്‌സെയും (19) ചേർന്ന് ഇന്ത്യയുടെ കഥ കഴിച്ചു.