സിഡ്‌നി: ആസ്‌ട്രേലിയൻ മണ്ണിൽ ലോകക്രിക്കറ്റിൽ ഒരുങ്ങുന്നത് മറ്റൊരു ഇന്ത്യ പാക്ക് ഫൈനലോ..? ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസിലൻഡിനെ ഏഴു വിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ ഫൈനലിലേയ്ക്കു പ്രവേശിക്കുമ്പോൾ ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ഈ ആവേശപ്പോരാട്ടത്തിലേയ്ക്കാണ്. ഇന്നു നടന്ന ആദ്യ സെമി ഫൈനലിൽ അഡ്‌ലെയ്ഡിൽ കരുത്തരായ ന്യൂസിലൻഡിനെ ഏഴു വിക്കറ്റിനാണ് പാക്കിസ്ഥാൻ മലർത്തിയടിച്ചത്. നാളെ ഉച്ചയ്ക്ക് 1.30 ന് അഡ്‌ലെയ്ഡിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. പാക്കിസ്ഥാൻ ന്യൂസിലൻഡിനെ തകർത്ത് ഫൈനലിൽ എത്തിയതോടെ ഇന്ത്യൻ ആരാധകരും ആകാംഷയിലാണ്.
ഇന്ന് സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടമായ പാക്കിസ്ഥാൻ ബൗളിംങാണ് ലഭിച്ചത്. എന്നാൽ, കൃത്യമായ ബൗളിംങ് പ്ലാനോടെ ഇറങ്ങിയ പാക്കിസ്ഥാൻ കിവികളെ വരിഞ്ഞു മുറുക്കികളഞ്ഞു. നിർണ്ണായകമായ റണ്ണൗട്ടുകളും, വീണ വീക്കറ്റുകളും കിവികൾക്കു മേൽ സമ്മർദം ശക്തമാക്കി. 20 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ കിവികൾക്ക് 152 റൺ മാത്രമാണ് നേടാൻ സാധിച്ചത്. ഒരു വശത്ത് വിക്കറ്റുകൾ കൊഴിഞ്ഞു വീഴുമ്പോൾ പ്രതിരോധിച്ച് നങ്കൂരമിട്ട് കളിച്ച കെയിൻ വില്യംസണും (42 പന്തിൽ 46), വിക്കറ്റ് പോകുന്നത് കൂസാതെ ആക്രമിച്ച് കളിച്ച ഡാരി മിച്ചലും (35 പന്തിൽ 53) ചേർന്നാണ് ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ പാക്കിസ്ഥാൻ ബൗളർമാർക്ക് ഒരു വെല്ലുവിളിയും ഉയർത്താൻ കിവീസ് നിരയ്ക്കായില്ല. പാക്കിസ്ഥാന്റെ ഒ്ന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത് പോലും നൂറ് കടന്ന ശേഷമായിരുന്നു. 42 പന്തിൽ 53 റൺ എടുത്ത ശേഷം വീണ ബാബർ അസമിന് ശേഷം മുഹമ്മദ് റിസ്വാൻ (57) പെട്ടന്ന് മടങ്ങിയെങ്കിലും മുഹമ്മദ് ഹാരിസ് നങ്കൂരമിട്ട് കളിച്ചു. ഹാരീസ് മടങ്ങിയ ശേഷം വിജയ റൺനേടേണ്ട ഉത്തരവാദിത്വംമാത്രമായിരുന്നു ഷാമസൂദിന് ഉണ്ടായിരുന്നത്.