ക്രിക്കറ്റ് ഇന്ത്യ
ഇന്ത്യയുടെ ടി ട്വന്റി ക്രിക്കറ്റ് ഇവോൾവ്മെന്റിന്റെ കഥ ഏറെക്കുറെ ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തെ ഓർമ്മിപ്പിക്കുന്നതാണ്.അറുപതുകൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരെ അധൃഷ്യരായി നിന്നിരുന്നവർ,നെതർലണ്ട്സും ജർമ്മനിയും ഓസ്ട്രേല്യയും പോലെയുള്ള പുത്തൻകൂറ്റുകാർ സാങ്കേതികത്തികവാർന്ന യൂട്ടിലിറ്റി ഗെയിമിനെ കളത്തിൽ കൊണ്ടുവന്നപ്പോൾ പതുക്കെ അപ്രസക്തരായിത്തുടങ്ങുകയായിരുന്നു.കൃത്രിമ ടർഫുകളുടെ ആവിർഭാവം ഇന്ത്യൻ ഹോക്കിയുടെ പതനത്തിന് ആക്കം കൂട്ടി. നവീനതയെ പുൽകാൻ എപ്പോഴും മടിക്കുന്ന, ഉപഭൂഖണ്ഡത്തിന്റെ പ്രത്യേകതയായ അമേച്വറിസമായിരുന്നു മറ്റൊരു കാരണം.യൂറോപ്യൻ ടീമുകൾ ഫൈബർഗ്ലാസ്/കാർബൺ ഹോക്കി സ്റ്റിക്കുകളിലേക്ക് കൂടുമാറിയപ്പോഴും,നമ്മൾ വുഡൺ സ്റ്റിക്കുകളിൽ കടിച്ചു തൂങ്ങി.മറ്റൊരു പ്രധാനഘടകം കേളീനിയമങ്ങളുടെയും,കേളീശൈലികളുടെയും ഉടച്ചു വാർക്കപ്പെടലുകളായിരുന്നു.ഡ്രിബിളിംഗുകളിലും,ഷോബോട്ടിങ്ങുകളിലും അധിഷ്ഠിതമായിരുന്ന ഇൻഡിവിജ്വൽ ഫ്ലെയറുകളായിരുന്നു ഇന്ത്യൻ ഹോക്കിയുടെ(പാകിസ്ഥാന്റെയും)മുഖമുദ്ര.ഓഫ് സൈഡ് നിയമങ്ങളുടെ പരിഷ്കാരം കൂടിയായതോടെ ഡ്രിബിളിങിൽ പിന്നോക്കമായിരുന്ന യൂറോപ്യൻ ടീമുകൾ മൃഗീയമായ ആധിപത്യം നേടുകയായിരുന്നു.
ഏറെക്കുറെ സമാനമാണ് ടി ട്വന്റി ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ ഇവോൾവ്മെന്റും.2007 ൽ നമ്മൾ കന്നി ലോകകപ്പ് എഡിഷൻ സ്വന്തമാക്കുമ്പോൾ ആ ഗെയിമിന്റെ ഇന്റർനാഷണൽ ഫോർമാറ്റ് അതിന്റെ ശൈശവദശ പിന്നിട്ടിട്ടില്ലായിരുന്നു.എങ്ങനെയാണ് ഇത്തരമൊരു ഫോർമാറ്റിനെ സമീപിക്കേണ്ടതെന്ന് മിക്ക ഇന്റർനാഷണൽ ടീമുകളും പഠിച്ചുവരുന്നതേയുണ്ടായിരുന്നുള്ളൂ.സ്വാഭാവികമായും ഏറെക്കുറെ ഒരേ നിലവാരത്തിലുള്ള ടീമുകളായിരുന്നു(ഹെവിവെയ്റ്റുകളുടെ കാര്യത്തിൽ)മാറ്റുരച്ചിരുന്നതും.അവിടെ താരതമ്യേന പ്രായം കുറഞ്ഞ ഇന്ത്യൻ നിര പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ തങ്ങളുടെ ക്യാപ്റ്റന്റെ ഗെയിമിനെത്തന്നെ എക്സ്പ്രസ് ചെയ്യുകയായിരുന്നു.ധോണിയുടെ സ്റ്റൈൽ ഓഫ് ക്യാപ്റ്റൻസിയും അന്ന് ഏറെക്കുറെ അജ്ഞാതമായിരുന്നല്ലോ.ഇതൊന്നും പക്ഷേ അയാളുടെ ടീമിന്റെ നേട്ടത്തെ ചെറുതാക്കുന്നില്ല.പക്ഷേ അവിടന്നങ്ങോട്ട് മറ്റു ടീമുകൾ അവരുടെ ഗെയിമിനെ പടിപടിയായി ഫൈൻ ട്യൂൺ ചെയ്തപ്പോൾ നമ്മൾ ഒരു സ്റ്റാഗ്നേറ്റഡ് രീതിയിലാണ് അതിനെ പരിചരിച്ചത്.യൂട്ടിലിറ്റി ക്രിക്കറ്റർമാർ എന്നൊരു ബ്രീഡ് തന്നെ ടിട്വന്റി ക്രിക്കറ്റ് വളർത്തിക്കൊണ്ടുവന്നപ്പോൾ നമ്മൾ മിക്കപ്പോഴും അതിനു പിന്തിരിഞ്ഞു നിന്നു.
2007ൽ യുവി,ഉത്തപ്പ,രോഹിത്,കാർത്തിക് (ദക്ഷിണാഫ്രിക്കക്കെതിരായ അക്രോബാറ്റിക് ക്യാച്ച്)തുടങ്ങിയവരൊക്കെ ഫീൽഡിലെ ലൈവ് വയറുകളായിരുന്നെങ്കിൽ ക്രമാനുഗതമായി നമ്മളതിൽ പിന്നോട്ടായിത്തുടങ്ങി.എജിലിറ്റി ഫീൽഡിനെ ബാധിക്കുകയായിരുന്നു.ഇടയ്ക്കിടക്ക് ഒരു ജഡേജയും,ഒരു കോലിയുമൊക്കെ ഇന്റർനാഷണൽ നിലവാരം പുലർത്തിയിരുന്നെങ്കിലും ഒരു കളക്ടീവ് എഫർട്ടിന്റെ കാര്യത്തിൽ നാൾക്കുനാൾ ശോഷണമായിരുന്നു.അതിന്റെ എപ്പിടോമായിരുന്നു ഈ ലോകകപ്പ്.മുപ്പതു വയസ്സിനുമേൽ ശരാശരി പ്രായമുള്ള ഈ ടീമിന്റെ ഫീൽഡിങ് എല്ലായ്പ്പോഴും ഒരു ഇരുപതു റൺസിന്റെയെങ്കിലും അധികബാധ്യത ടീമിനുണ്ടാക്കുന്നുണ്ടായിരുന്നു.നഷ്ടപ്പെടുത്തുന്ന ക്യാച്ചുകളുടെ ഇമ്പാക്ട് വേറെയും.ദിനേശ് കാർത്തിക്കിന്റെ ഏജിലിറ്റി മൂലമുള്ള റിഫ്ലക്സ് ഇല്ലായ്മകളൊക്കെ പകൽപോലെ വ്യക്തമായിരുന്നു.മറ്റൊന്ന് നമ്മളീ ഗെയിമിനോട് പുലർത്തിയ ഉദാസീനപൂർണമായ സമീപനമാണ്.അങ്ങേയറ്റം കൺവെൻഷണലായിരുന്നു ഇന്ത്യൻ ബാറ്റർമാരുടെ ഇന്നിംഗ്സ് ഡിസൈനിങ്.പന്തിനെ സീ ഓഫ് ചെയ്യുന്ന ഭീകരമായ ഓപ്പണിംഗൊക്കെ മറ്റെവിടെയും കാണില്ല.ഇക്കാര്യത്തിലാരൊക്കെയെന്തൊക്കെ പറഞ്ഞാലും ഞാൻ കുറ്റപ്പെടുത്തുക കെ.എൽ.രാഹുലിനെത്തന്നെയാണ്.രോഹിത് പൂർണമായും ഫോമൗട്ടാണെന്ന് വ്യക്തമായ സ്ഥിതിക്കെങ്കിലും രാഹുൽ ഇനീഷ്യേറ്റീവെടുക്കണമായിരുന്നു.പ്രത്യേകിച്ചും അയാളുടെ ബിഗ് ഹിറ്റിങ് ശേഷി കണക്കിലെടുക്കുമ്പോൾ.ഈ ടൂർണമെന്റിൽ തന്നെ ഡീപ് ബാക്ക്വേഡ് സ്ക്വയർ ലെഗ്ഗിനു മുകളിലൂടെ ഒന്നിലധികം തവണ അയാൾ ഫ്ലിക്ക് ചെയ്ത് ടയർ ടു സ്റ്റാൻഡിലെത്തിച്ചിട്ടുണ്ട്.അയാളുടെ പ്രശ്നം അരക്ഷിതബോധവും,ആത്മവിശ്വാസക്കുറവും,സർവ്വോപരി അങ്ങേയറ്റം സ്വാർത്ഥമായ കേളീസമീപനവുമാണ്.ആദ്യരണ്ടിനും എങ്ങനെയെങ്കിലും പ്രതിവിധി കണ്ടെത്തിയാൽത്തന്നെയും മൂന്നാമത്തേത് അയാളെ ഏതൊരു ടീം ഗെയിമിനും അനുയോജ്യനല്ലാതാക്കുകയാണ്.വിരാട് കോലിയുടെ സ്ട്രൈക്ക് റേറ്റ് പോലും ആഘോഷിക്കപ്പെടാനുള്ളത്രയില്ലെന്നതാണ് വാസ്തവം.ഓപ്പണർമാർ കാരണം ബാക്ക്ഫുട്ടിലാകുന്ന ഇന്നിങ്സിന്റെ നടു നിവർത്തിയെടുക്കുക എന്ന ദൗത്യത്തിനാൽ ന്യായീകരിക്കപ്പെടുന്നതാണ് ആ സ്ട്രൈക്ക് റേറ്റ്.പൊളിഞ്ഞുവീണുകൊണ്ടിരിക്കുന്ന ഇന്നിങ്സുകളിൽ അതുകൂടി ഇല്ലാതായിരുന്നെങ്കിലെന്ന് ആലോചിക്കുമ്പോഴാണ് അത് പ്രകീർത്തിക്കപ്പെടുന്നതും.
സത്യം പറഞ്ഞാൽ ഇന്ത്യൻ ബാറ്റിംഗ് യൂണിറ്റിൽ ടി ട്വന്റിയുടെ കറൻറ് ഫ്ലേവറിനനുസരിച്ച് പ്രതികരിക്കുന്ന ഒരേയൊരു ബാറ്റർ സൂര്യകുമാർ യാദവ് മാത്രമാണ്.ആദ്യപന്തു മുതൽ അയാൾ ഓപ്പൺഡ് അപ് ആണ്.നിലനിൽപ്പിനായി അയാൾ ഒരു ഗെയിമിനെയും കാണുന്നില്ല.മറിച്ച് സ്വയം എക്സ്പ്രസ് ചെയ്യാനാണ് അയാളോരോ അവസരവും ഉപയോഗിക്കുന്നതും.കോലിയും,ഹാർദിക്കുമുൾപ്പെടെയുള്ള ബാറ്റർമാർക്കുപോലും അത്തരമൊരു ക്വാളിറ്റി അവകാശപ്പെടാനില്ല.ആദിൽ റഷീദിനെതിരെ അയാൾ ശ്രമിച്ച ഹിറ്റിൽ അയാളൊരിക്കലും ഖേദിച്ചു കാണില്ല;ഖേദിക്കേണ്ടതുമില്ല.സ്വയം സൃഷ്ടിച്ചുണ്ടാക്കുന്ന ഗ്രൂവുകളിൽ തടങ്കലിലാവുന്ന ഒരു ബാറ്റിംഗ് യൂണിറ്റിൽ സൂര്യയായിരുന്നു വ്യത്യസ്തൻ.
ബാറ്റ് ചെയ്യാനറിയാവുന്ന ബൗളർ എന്നതിനെ നമ്മൾ വ്യാഖ്യാനിക്കുന്നത് അക്ഷർ പട്ടേലിന്റെയും,അശ്വിൻ രവിചന്ദ്രന്റേയും റോളിലാണ്.അഥവാ 8 പന്തിൽ നിന്ന് 10 റൺസെടുക്കുന്ന,നാല് ഓവറിൽ നാൽപത് റൺസ് വഴങ്ങുന്ന ഒരു ഫില്ലറെയാണ് നമ്മൾ ഓൾറൗണ്ടർ റോളിൽ പ്രതിഷ്ഠിക്കുന്നത്.പന്തെറിയുമ്പോൾ ബാറ്റർക്ക് എന്തെങ്കിലും സമ്മർദമേൽപ്പിക്കാതെ,എട്ടോ പത്തോ റൺസിൽ ഫിനിഷ്ഡാകുന്ന ഓവറുകളെ പോലും എക്കണോമിക്കൽ എന്ന ടാഗിൽ വിശേഷിപ്പിക്കുമ്പോൾ ടൂത്ത്ലെസ് എന്ന വാക്ക് നമ്മുടെ സ്പിൻ ഡിപ്പാർട്ട്മെൻറിന് ഏറ്റവും ചേരുന്ന ഒന്നാവുകയാണ്.ഭുവനേശ്വർകുമാറാണ് നമ്മുടെ സ്ട്രൈക്ക് ബൗളർ എന്ന സ്റ്റേറ്റ്മെന്റ് റിഫ്ലക്ട് ചെയ്യുന്നതിലപ്പുറമൊന്നും ഈ പേസ് യൂണിറ്റിനെക്കുറിച്ച് പറയാനില്ല.ബൗളിങിലെ രാഹുലെന്ന് വേണമെങ്കിൽ ഭുവിയെ വിശേഷിപ്പിക്കാം.പന്ത് ഫേസ് ചെയ്യാൻ നിൽക്കുമ്പോൾ രാഹുലിന്റെ മുഖത്തു കാണുന്ന അസ്വസ്ഥജനകമായ അതേ ഭീതിയാണ് റണ്ണപ്പിന് മുമ്പ് ഭുവിയുടെ മുഖത്തും കാണാറുള്ളത്.ഒന്നോ രണ്ടോ ഹിറ്റുകൾക്ക് വിധേയമാകുമ്പോൾ നെറ്റ് ബൗളർമാരെപ്പോലും നാണിപ്പിക്കും വിധമാണ് അയാളുടെ ലൈനും ലെങ്തും തെറ്റാറ്.ചോക്കിംഗ് എന്നു വിശേഷിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല.
ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിൽ യാതൊരത്ഭുതവും തോന്നുന്നില്ലെന്നതാണ് വാസ്തവം.ഈയൊരു റിസോഴ്സും,ഈയൊരു ആറ്റിറ്റ്യൂഡും വെച്ച് ഈ ടീം സെമിയിൽ എത്തിയതു തന്നെ അത്ഭുതമാണ്.ടി ട്വന്റിയുടെ ഫെറോഷ്യസായ ഇവോൾവ്മെന്റിനോട് ഇനിയെങ്കിലും പോസിറ്റീവായി പ്രതികരിക്കാൻ ക്രിക്കറ്റ് ബോർഡ് തയ്യാറാവുന്നില്ലെങ്കിൽ ഇനിയും ഇത്തരം തിരിച്ചടികൾ നേരിടേണ്ടി വരും.റാങ്കിങ്ങിലെ ഒന്നും,രണ്ടും സ്ഥാനങ്ങൾ ഒന്നും ഗ്യാരണ്ടി ചെയ്യുന്നില്ലെന്ന് ഓർത്താൽ നന്ന്.