ഫോമൗട്ടായ സ്മിത്തും ഫോമിലെത്തി..! ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടി ഹെഡും സ്മിത്തും; ഗാബയിൽ ഇന്ത്യ നേരിടുന്നത് വമ്പൻ ഭീഷണി

ബ്രിസ്‌ബേൻ: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയ്ക്ക് വെല്ലുവിളിയായി ഹെഡും സ്മിത്തും. ഫോമൗട്ടായിരുന്ന സ്മിത്ത് മികച്ച സെഞ്ച്വറിയോടെ കളിയിൽ തിരികെ എത്തി. സെഞ്ച്വറി നേടിയ സ്മിത്ത് പുറത്തായെങ്കിലും മികച്ച സെഞ്ച്വറിയോടെ 150 കടന്ന ഹെഡ് ഇപ്പോഴും ക്രീസിലുണ്ട്. 6 വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസീസ് ഇതിനോടകം തന്നെ 327 റൺ നേടിയിട്ടുണ്ട്. ഇന്ത്യൻ ബൗളർമാരുടെ തന്ത്രങ്ങളൊന്നും ഫലം കാണാതെ വന്നതോടെ ഇന്ത്യ ചിത്രത്തിൽ നിന്ന് തന്നെ രണ്ടാം ദിവസം പുറത്തായി.

Advertisements

ഗാബ ടെസ്റ്റിലെ ഒന്നാം ദിനം പൂർണമായും മഴയെടുത്തപ്പോൾ രണ്ടാം ദിനം കണ്ടത് ഓസീസിന്റെ റൺ മഴയായിരുന്നു. 75 ന് മൂന്ന് എന്ന നിലയിൽ ഇന്ത്യ പിടിമുറുക്കുമെന്ന ഘട്ടത്തിലാണ് ഓസീസിന്റെ രക്ഷകരായി ഹെഡും സ്മിത്തും ക്രീസിൽ ഒന്നിച്ചത്. 241 റണ്ണിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഉയർത്തിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. ഇതോടെ ഓസീസ് മത്സരത്തിൽ ഡ്രൈവിംങ് സീറ്റിലെത്തിക്കഴിഞ്ഞിരുന്നു. ഇന്ന് പതിനാറാം ഓവറിന്റെ ആദ്യ പന്തിൽ ഉസ്മാൻ ഖവാജയെ (21) പുറത്താക്കിയ ബുംറയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പന്തിനായിരുന്നു ക്യാച്ച്. 38 ൽ സഹ ഓപ്പണർ മക്‌സേനിയെ (9) വീഴ്ത്തി ബുംറ തന്നെ ഇന്ത്യയെ വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ, സ്മിത്തിനൊപ്പം ക്രീസിൽ ഉറച്ചു നിന്ന് രക്ഷാപ്രവർത്തനം നടത്തിയ ലബുഷൈൻ (12) ഇന്ത്യയെ വീണ്ടും സമ്മർദത്തിലാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ലബുഷൈനെ വീഴ്ത്തിയ നിതീഷ് കുമാർ റെഡി ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. ഇവിടെ മുതൽ കളി മാറുകയായിരുന്നു. ലബുഷൈൻ പുറത്തായതിനു പിന്നാലെ കളത്തിൽ ഇറങ്ങിയ ഹെഡ് ഇന്ത്യയെ പൂർണമായും തകർത്തു കളഞ്ഞു. പരമ്പരാഗത ടെസ്റ്റ് ശൈലിയിൽ കരുതിക്കളിച്ച് സ്മിത്ത് മുന്നേറിയപ്പോൾ അൽപം ആക്രമണ സ്വഭാവമുള്ള കളിയാണ് ഹെഡ് പുറത്തെടുത്തത്.

190 പന്തിൽ 101 റൺ എടുത്ത സ്മിത്തിനെ ഓസീസ് സ്‌കോർ 316 ൽ നിൽക്കുമ്പോൾ രോഹിത് ശർമ്മയുടെ കയ്യിൽ എത്തിച്ച് ബുംറയാണ് ഇന്ത്യയ്ക്ക് നിർണ്ണായകമായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. സ്മിത്ത് പുറത്തായതിനു പിന്നാലെ ഹെഡ് 150 ഉം തികച്ചു. 157 പന്തിൽ നിന്നാണ് ഹെഡ് 150 റൺ എടുത്തിരിക്കുന്നത്. 18 ഫോറുകളാണ് ഇതിനോടകം ഹെഡ് അടിച്ചെടുത്തിരിക്കുന്നത്.സ്മിത്ത് പോയതിന് പിന്നാലെ ക്രീസിൽ എത്തിയ മാർഷിനെ (5) ബുംറയുടെ പന്തിൽ കോഹ്ലി ക്യാച്ച് എടുത്ത് പുറത്താക്കി.പിന്നാലെ ബുംറ തന്നെ ഇന്ത്യയുടെ തല വേദന ഒഴിവാക്കി. 160 പന്തിൽ 152 റണ്ണെടുത്ത ഹെഡിനെ പന്തിന്റെ കയ്യിൽ എത്തിച്ച് ബുംറ തന്റെ അഞ്ചാം വിക്കറ്റും ഇന്ത്യയുടെ ആശ്വാസ വിക്കറ്റും നേടി. 22 ഓവർ ബൗൾ ചെയ്ത ബുംറ 59 റൺ വഴങ്ങി 5 വിക്കറ്റുകൾ പിഴുതിട്ടുണ്ട്. നിതീഷ് കുമാർ റെഡിയ്ക്കാണ് മറ്റൊരു വിക്കറ്റ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.