ഇനി ഓസ്ട്രേലിയയിലേയ്ക്കില്ല : ബിജിടി യിലെ വൻ പരാജയത്തിന് പിന്നാലെ തുറന്ന് പറഞ്ഞ് കോഹ്ലി

മുംബൈ : ഇനിയൊരു ഓസ്‌ട്രേലിയൻ പര്യടനത്തില്‍ താൻ ഉണ്ടാകില്ല എന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റാർ ഇന്ത്യൻ ബാറ്സ്മാൻ വിരാട് കോഹ്‌ലി. കഴിഞ്ഞ നാളുകളിലെ ഓസ്‌ട്രേലിയൻ ടൂറുകളില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച്‌ ഓർക്കുമ്ബോള്‍ തനിക്ക് സന്തോഷം ഉണ്ടെന്നും അതിനാല്‍ തന്നെ വളരെ സന്തോഷമായി നിർത്താനാണ് ആഗ്രഹിക്കുന്നത് എന്നാണ് വിരാട് കോഹ്‌ലി പറഞ്ഞിരിക്കുന്നത്.

Advertisements

2024/25 ലെ ബി‌ജി‌ടിയില്‍ കോഹ്‌ലിക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. പരമ്ബരയിലെ ആദ്യ മത്സരത്തില്‍ കോഹ്‌ലി സെഞ്ച്വറി നേടിയെങ്കിലും ഓസ്‌ട്രേലിയയോട് ഇന്ത്യ 3-1 ന് പരാജയപ്പെട്ടു. അതിനുശേഷം നടന്ന എല്ലാ ടെസ്റ്റ് മത്സരങ്ങളിലും ഒരേ രീതിയില്‍ പുറത്തായ കോഹ്‌ലി ശരിക്കും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 5 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 23.75 എന്ന മോശം ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് പരമ്ബരയുടെ അവസാനം കോഹ്‌ലിയുടെ സമ്ബാദ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഇനിയൊരു ഓസ്‌ട്രേലിയൻ പര്യടനത്തില്‍ ഞാൻ ഉണ്ടാകില്ല. കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച കാര്യങ്ങളില്‍ എനിക്ക് സന്തോഷവും സമാധാനവും ഉണ്ട്’ ആർ‌സി‌ബി ഇന്നൊവേഷൻ ലാബ് ഇന്ത്യൻ സ്‌പോർട്‌സ് ഉച്ചകോടിയില്‍ വിരാട് കോഹ്‌ലി പറഞ്ഞു.

2025 ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഇന്ത്യ അടുത്തതായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്, പക്ഷെ അതൊരു വൈറ്റ് ബോള്‍ പര്യടനമാണ്. 2026 ലെ ടി 20 ലോകകപ്പിനും 2027 ലെ ഏകദിന ലോകകപ്പിനും വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആയി കണ്ട് ഇന്ത്യ പരമ്ബരയില്‍ 3 ഏകദിനങ്ങളും 5 ടി 20 മത്സരങ്ങളും കളിക്കും.

അതേസമയം താൻ ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്നും ഉടൻ വിരമിക്കില്ല എന്നും കോഹ്‌ലി പറഞ്ഞു. ‘ആരും വിഷമിക്കേണ്ടതില്ല. ഞാൻ വിരമിക്കല്‍ പ്രഖ്യാപിക്കുകയല്ല. ഇപ്പോഴും എനിക്ക് ക്രിക്കറ്റ് കളിക്കുന്നത് ഇഷ്ടമാണ്. അത് തുടരും. ക്രിക്കറ്റ് കളിക്കുന്നത് ഇഷ്ടപെടുന്നു. പുതിയ വെല്ലുവിളികള്‍ ആസ്വദിക്കുന്നു. വ്യക്തിഗത നേട്ടം അല്ല ടീം ആണ് എനിക്ക് പ്രധാനം.’ അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles