ഇന്ത്യയ്ക്ക് ചരിത്ര വിജയം : ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി ഇന്ത്യൻ സഖ്യം

ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി ഇന്ത്യൻ സഖ്യം. ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമാണ് എന്ന ചരിത്രനേട്ടമാണ്. ചിരാഗ് ഷെട്ടി-സാത്വിക് സായ് രാജ് സഖ്യം സ്വന്തമാക്കിയത്. ലോക ചാമ്ബ്യന്മാരായ മലേഷ്യയുടെ ആരോണ്‍ ചിയ- സോ വൂയ് യിക് സഖ്യത്തെ തോല്‍പിച്ചായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ കിരീട നേട്ടം. 21-17,21-18 എന്ന സ്‌കോറിനാണ് ഫൈനലിലെ ജയം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യം വിജയകിരീടം ചൂടിയത്.

Advertisements

ഇന്തോനേഷ്യ ഓപ്പണ്‍ സെമിഫൈനലില്‍ കൊറിയൻ താരങ്ങളായ കാംഗ് മിൻ ഹ്യൂക്ക്, സിയോ സിയോംഗ് ജേ എന്നിവരെ 17-21, 21-19, 21-18 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം ഫൈനലില്‍ കടന്നത്.

Hot Topics

Related Articles