ബർമിംഗ്ഹാം : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഔദ്യോഗിക റിലീസിലൂടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ടീം ഇന്ത്യ ക്യാപ്റ്റന്‍ മിസ്റ്റര്‍ രോഹിത് ശര്‍മ ശനിയാഴ്ച നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് (RAT) ശേഷം COVID-19 ന് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോള്‍ ടീം ഹോട്ടലില്‍ ഐസൊലേഷനിലാണ്, ബിസിസിഐ മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണ്,”- എന്ന് ബിസിസിഐ ട്വിറ്ററിൽ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലൈ ഒന്നിന് ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നിര്‍ണായക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള 4 ദിവസത്തെ പര്യടന മത്സരത്തില്‍ ലെസ്റ്റര്‍ഷയറിനെ നേരിടുന്ന ടീമില്‍ രോഹിത് ശര്‍മ ഉണ്ടായിരുന്നു. വ്യാഴാഴ്‌ച ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്‌ത രോഹിത്, രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയില്ല. സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അദ്ദേഹം 25 റണ്‍സ് നേടിയിരുന്നു.