ഇന്ത്യൻ മഹാ സമുദ്രത്തിൽ ബ്രിട്ടീഷ് അധീനതയിലുള്ള സലോമൻ ദ്വീപിൽ അകപ്പെട്ട 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി തീരത്തെത്തിച്ചു.
നവംബർ 27 ന് തേങ്ങാപട്ടണം മൽസ്യബന്ധന കേന്ദ്രത്തിൽ നിന്ന് 14 മൽസ്യത്തൊഴിലാളികളുമായി പുറപ്പെട്ട കൃഷ്ണ മോൾ എന്ന ബോട്ട്, എൻജിൻ തകരാറുകാരണം കടലിൽ അകപ്പെടുകയും മോശം കാലാവസ്ഥയിൽ വഴിതെറ്റി ദക്ഷിണാർദ്ധ ഗോളത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപപ്രദേശത്തു കൂടെ കടന്നു പോയ ശ്രീലങ്കൻ മൽസ്യബന്ധന ബോട്ട് സഹായത്തിനെത്തുകയും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഏറ്റവും അടുത്ത ജനവാസമില്ലാത്ത ദ്വീപിൽ എത്തിക്കുകയും ചെയ്തു.
മോശം കാലാവസ്ഥയിൽ ദ്വീപ് സുരക്ഷിതമല്ലെന്ന് കരുതി മൽസ്യത്തൊഴിലാളികൾ തങ്ങളുടെ കൈവശമുള്ള ഡിങ്കി ബോട്ടിൽ മറ്റൊരു സുരക്ഷിത തീരം തേടി പുറപ്പെട്ടു.