ഇന്ത്യക്ക് എന്താ കൊമ്പുണ്ടോ ? ഇന്ത്യയ്ക്ക് ദുബായ് വേദിയാക്കിയതിൽ പ്രതിഷേധവുമായി ദക്ഷിണാഫ്രിക്ക

ദുബായ് : ചാമ്ബ്യൻസ് ട്രോഫിയില്‍ ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 50 റണ്‍സിന്‌ പരാജയപ്പെടുത്തി രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ന്യുസിലാൻഡ്.ഈ ടൂർണമെന്റില്‍ ഇത് രണ്ടാം തവണയാണ് ന്യുസിലാൻഡ് ഇന്ത്യയെ നേരിടാൻ പോകുന്നത്. മാർച്ച്‌ 9 ന് ദുബായി ഇന്റർനാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക.

Advertisements

ഇത്തവണത്തെ ചാമ്ബ്യൻസ് ട്രോഫി ഹോസ്റ്റ് ചെയ്യുന്നത് പാക്സിതാനായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് ഇന്ത്യക്ക് അവിടേക്ക് പോകാൻ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. അതിനാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ ഹൈബ്രിഡ് മോഡലില്‍ നടത്താൻ ഐസിസി തീരുമാനിച്ചു. ഇതിനെതിരെ ഒരുപാട് താരങ്ങളും എതിർ ടീമുകളും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തീരുമാനവുമായി ഐസിസി മുൻപോട്ട് പോകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നെങ്കില്‍ സെമിയില്‍ സൗത്ത് ആഫ്രിക്കയെ നേരിടേണ്ടി വന്നേനെ. മത്സര ഫലം അറിയുന്നതിന് മുൻപ് തന്നെ സൗത്ത് ആഫ്രിക്കൻ ടീം ദുബായില്‍ എത്തിയിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ വിജയിച്ചത് കൊണ്ട് അവർ ഓസ്‌ട്രേലിയയെ നേരിട്ടു. തുടർന്ന് സൗത്ത് ആഫ്രിക്കയ്ക്ക് തിരികെ പാകിസ്താനിലേക്ക് പറക്കേണ്ടി വന്നു. ഇതിനെതിരെ സംസാരിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ താരം ഡേവിഡ് മില്ലർ.

ഡേവിഡ് മില്ലർ പറയുന്നത് ഇങ്ങനെ:
‘ സെമിഫൈനലില്‍ ദക്ഷിണാഫ്രിക്ക നേരിടേണ്ടിവരിക ഇന്ത്യയെയോ ഓസ്ട്രേലിയയാണോ എന്ന അനിശ്ചിതത്വം നിലനിന്നിരുന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ദുബായിലേക്ക് പറക്കേണ്ടി വന്നിരുന്നു. വൈകിട്ട് 4ന് ദുബായിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിന് പിറ്റേന്ന് രാവിലെ 7.30ന് തിരികെ പാകിസ്താനിലേക്ക് പറക്കേണ്ടിയും വന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായില്‍ വെച്ച്‌ നടത്തുന്നത് അനീതിയാണ്’ ഡേവിഡ് മില്ലർ പറഞ്ഞു.

Hot Topics

Related Articles