പൃഥ്വിരാജിന് ഐ എസ് ബന്ധം : വിദേശബന്ധങ്ങള്‍ ദേശീയ അന്വേഷണ ഏജൻസികള്‍ അന്വേഷിക്കണം : യുവമോർച്ച

കൊച്ചി : എമ്ബുരാൻ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന്റെ വിദേശബന്ധങ്ങള്‍ ദേശീയ അന്വേഷണ ഏജൻസികള്‍ അന്വേഷിക്കണമെന്ന് യുവമോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേശ്.ആടുജീവിതത്തിന്റെ ഷൂട്ടിനിടെ ജോർദാനില്‍ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്ബർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കണമെന്ന് കെ ഗണേശ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Advertisements

‘ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ തികച്ചും ദേശവിരുദ്ധമാണ്. കുരുതിയും ജനഗണമനയും എമ്ബുരാനും വരെ എത്തി നില്‍ക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിന്റെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്നത്. കൊറോണ കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയില്‍ ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളില്‍ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങള്‍ തന്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം’- കെ ഗണേശ് ഫേസ്ബുക്കില്‍ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എമ്ബുരാൻ സിനിമയിലെ കേന്ദ്ര സർക്കാരിനെയും സംഘപരിവാർ സംഘടനകളെ പരോക്ഷമായി വിമർശിക്കുന്നതാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതോടെ ബിജെപി, സംഘപരിവാർ നേതാക്കളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗണേശ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഗണേശ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്
എമ്ബുരാൻ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണം. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ തികച്ചും ദേശവിരുദ്ധമാണ്. കുരുതിയും ജനഗണമനയും എമ്ബുരാനും വരെ എത്തി നില്‍ക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിന്റെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിനിടെ ജോർദാനില്‍ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്ബർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.

കെറോണ കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയില്‍ ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളില്‍ പ്രേരിപ്പിക്കപ്പെട്ടിട്ടണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങള്‍ തന്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം. ദേശീയ അന്വേഷണ ഏജൻസികള്‍ തന്നെ ഇക്കാര്യങ്ങള്‍ അന്വേഷിക്കണം. ബഹിഷ്‌ക്കരിക്കാനല്ല മറിച്ച്‌ എമ്ബുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാം.

Hot Topics

Related Articles