ബെർമിംങ്ഹാം: ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെയുള്ള ഒരു ക്യാപ്റ്റനും നേടാനാവാത്ത ചരിത്ര വിജയം സ്വന്തമാക്കി യുവ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിനെ പ്രൗഡ ഗംഭീര വേദിയായ എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ഇംഗ്ലണ്ടിനെ തന്നെ തകർത്താണ് ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിംങ്‌സിൽ ഇന്ത്യ ഉയർത്തിയ 587 ന് എതിരെ ഇംഗ്ലണ്ട് 407 റണ്ണാണ് നേടിയത്. രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യ 427 റൺ നേടിയ 607 എന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ വച്ചത്. 271 റണ്ണിന് ഇംഗ്ലണ്ടിന്റെ എല്ലാ ബാറ്റർമാരെയും എറിഞ്ഞിട്ട ടീം ഇന്ത്യ 337 റണ്ണിന്റെ പടുകൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്.ഈ വേദിയിൽ ഒൻപത് മത്സരങ്ങൾ കളിച്ച ടീം ഇന്ത്യയുടെ ആദ്യ വിജയമാണ് ഇത്.
നാലാം ദിനം 72 ന് മൂന്ന് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംങ് അവസാനിപ്പിച്ചത്. അഞ്ചാം ദിനം ആദ്യം മഴയെത്തിയപ്പോൾ കളി സമനിലയിലേയ്ക്ക് എന്ന സൂചനയാണ് രണ്ടു ടീമിന്റെയും ആരാധകർക്ക് ലഭിച്ചത്. മഴ മാറി മാനം തെളിഞ്ഞ് കളി തുടങ്ങിയപ്പോൾ ഇംഗ്ലണ്ട് പ്രതിരോധിച്ച് കളിയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇന്ത്യൻ ബൗളർമാർ നടത്തിയ ആക്രമണം ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുന്ന രീതിയിലുള്ളതായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചാം ദിനം കളി തുടങ്ങി മൂന്നാം ഓവറിൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓലീ പോപ്പ് (24) ആണ് ആദ്യം പുറത്തായത്. മൂന്ന് റൺ കൂടി സ്‌കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും കഴിഞ്ഞ ഇന്നിംങ്‌സിലെ ഇംഗ്ലണ്ടിന്റെ രക്ഷകൻ ഹാരി ബ്രൂക്ക് (23) പുറത്ത്. ബെൻ സ്റ്റോക്ക്‌സിനൊപ്പം (33) കഴിഞ്ഞ ഇന്നിംങ്‌സിലെ രക്ഷകൻ ജാമി സ്മിത്ത് (88) കൂടി ഒത്തു ചേർന്നതോടെ മറ്റൊരു രക്ഷാ പ്രവർത്തനം ഇംഗ്ലണ്ട് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ, 153 ൽ ബെൻ സ്റ്റോക്ക്‌സിനെ വീഴ്ത്തിയ വാഷിംങ്ടൺ സുന്ദർ ഇംഗ്ലണ്ടിന്റെ പ്രതിരോധം തകർത്തു.
199 ൽ ക്രിസ് വോക്‌സ് (7) കൂടി പോയതോടെ ഇംഗ്ലണ്ട് പൂർണമായും ഡിഫൻസിലായി. അവസാന പ്രതീക്ഷയായിരുന്ന ജാമി സ്മിത്ത് 226 ൽ വീണതോടെ ഏതു നിമിഷവും തോൽവി ഇംഗ്ലീഷ് ക്യാമ്പിൽ എത്താമെന്ന പ്രതീതി ഉടലെടുത്തു. സ്പിന്നും പേസും മാറി മാറി എറിയിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഗിൽ ഇംഗ്ലണ്ട്് ബാറ്റർമാരെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. 246 ൽ ജോഷ് ടങ്ങും (2) വീണതോടെ അവസാന വിക്കറ്റ് എപ്പോഴും വീഴുമെന്നായി ഇന്ത്യൻ ആരാധകർ കണ്ണു നട്ടു നോക്കിയിരുന്നത്. 68 ആം ഓവറിന്റെ ആദ്യ പന്തിൽ ആകാശ് ദീപിനെ ആകാശത്തിലേയ്ക്കു പൊക്കി വിട്ട ക്രേസിന് പിഴച്ചു. ക്യാപ്റ്റൻ ഗില്ലിന്റെ കയ്യിൽ പന്ത് ഭദ്രമായിരുന്നതോടെ ഇന്ത്യയ്ക്ക് ആദ്യ വിജയം. ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ വിജയവും റെക്കോർഡും സ്വന്തമാക്കി ടീം ഇന്ത്യ. ആകാശ് ദീപ് ആറും, സിറാജും, പ്രസിദ് കൃഷ്ണയും, രവീന്ദ്ര ജഡേജയും, വാഷിംങ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.