ലണ്ടൻ : ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്ബരയില്‍ കിടിലൻ ഫോമിലാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്‍. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ചുറികള്‍ നേടിയ താരത്തിന് പക്ഷേ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ തിളങ്ങാൻ സാധിച്ചില്ല.16 റണ്‍സ് മാത്രമെടുത്താണ് ലോർഡ്സില്‍ അദ്ദേഹം വീണത്. എന്നാല്‍ ഈ ചെറിയ ഇന്നിങ്സിനിടെയും ചില കിടിലൻ റെക്കോഡുകള്‍ പിന്നിടാൻ ഗില്ലിനായി എന്നതാണ് ശ്രദ്ധേയം.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്ബരയിലെ ആദ്യ 5 ഇന്നിങ്സുകളില്‍ നിന്ന് 601 റണ്‍സാണ് ശുഭ്മാൻ ഗില്ലിന്റെ സമ്ബാദ്യം. ഇതോടെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഒരു ടെസ്റ്റ് പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യൻ നായകനെന്ന റെക്കോഡും, 600 റണ്‍സിന് മുകളില്‍ നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോഡും ഗില്ലിന് സ്വന്തമായി. ഇതിഹാസ താരങ്ങളെയാണ് ഇക്കാര്യത്തില്‍ ഗില്‍ മറകടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇംഗ്ലണ്ടില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യൻ ക്യാപ്റ്റന്മാർ ( ഒരു പരമ്ബരയില്‍ ):
1. ശുഭ്മാൻ ഗില്‍ – 601 റണ്‍സ്
2. വിരാട് കോഹ്ലി – 593 റണ്‍സ്
3. മുഹമ്മദ് അസറുദ്ദീൻ – 426 റണ്‍സ്
4. സൗരവ് ഗാംഗുലി – 351 റണ്‍സ്
5. എം എസ് ധോണി – 349 റണ്‍സ്.
ഒരു ഇംഗ്ലണ്ട് പര്യടനത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോഡും ഗില്ലിന് കൈയ്യെത്തും ദൂരത്താണ്. 602 റണ്‍സുമായി രാഹുല്‍ ദ്രാവിഡാണ് ഈ നേട്ടത്തില്‍ ഒന്നാമത്. അടുത്ത ഇന്നിങ്സില്‍ രണ്ട് റണ്‍സ് നേടിയാല്‍ ഈ റെക്കോഡ് ഗില്ലിന്റെ പേരിലാകും. ഇംഗ്ലണ്ടില്‍ അവർക്ക് എതിരെ നടന്ന ഒരു ടെസ്റ്റ് പരമ്ബരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യൻ താരങ്ങള്‍ ഇവർ:
1. രാഹുല്‍ ദ്രാവിഡ് – 602 റണ്‍സ്
2. ശുഭ്മാൻ ഗില്‍ – 601 റണ്‍സ്
3. സുനില്‍ ഗവാസ്കർ – 542 റണ്‍സ്
4. രാഹുല്‍ ദ്രാവിഡ് – 461 റണ്‍സ്.
മൂന്നാം ടെസ്റ്റ് ഇങ്ങനെ: ലോർഡ്സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 387 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. 104 റണ്‍സെടുത്ത ജോ റൂട്ടും, 51 റണ്‍സ് നേടിയ ജാമി സ്മിത്തുമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുംറ അഞ്ച് വിക്കറ്റുകളും, മുഹമ്മദ് സിറാജ്, നിതീഷ് റെഡ്ഡി എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ 145/3 എന്ന നിലയിലാണ്. യശസ്വി ജയ്സ്വാള്‍ ( 13 ), കരുണ്‍ നായർ ( 40 ), ശുഭ്മാൻ ഗില്‍ ( 16 ) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 53 റണ്‍സെടുത്ത കെ എല്‍ രാഹുലും, 19 റണ്‍സോടെ ഋഷഭ് പന്തുമാണ് നിലവില്‍ ക്രീസില്‍.