രാഹുലിന് എവിടെ വരെ പോകാനാവും ! ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലേയ്ക്ക് ആകാംഷയോടെ ഇന്ത്യൻ ആരാധകർ 

ഞ്ചൂറിയൻ: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ ആദ്യദിനം കനത്ത മഴമൂലം കളിനിര്‍ത്തി. ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദ നിറഞ്ഞാടിയ മത്സരത്തില്‍ കെ.എല്‍. രാഹുലിന്റെ അര്‍ധ സെഞ്ചുറി ബലത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. റബാദയുടെ ബൗളിങ് മികവിനു മുൻപില്‍ ഇന്ത്യൻ നിര അമ്ബേ പരാജയപ്പെട്ടു. അഞ്ച് വിക്കറ്റാണ് റബാദ നേടിയത്. 54.3 ഓവര്‍ മാത്രമാണ് ആദ്യദിനം എറിയാനായത്.  ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യക്കുവേണ്ടി കെ.എല്‍. രാഹുലും (105 പന്തില്‍ 70 റണ്‍സ്), മുഹമ്മദ് സിറാജുമാണ് (19 പന്തില്‍ 1) ക്രീസില്‍. ആദ്യഘട്ടത്തില്‍ മൂന്ന് മുൻനിര വിക്കറ്റുകള്‍ പോയശേഷം വിരാട് കോലിയും (64 പന്തില്‍ 38 റണ്‍സ്) ശ്രേയസ് അയ്യരും (50 പന്തില്‍ 31) അല്പമെങ്കിലും ക്രീസില്‍ നിലയുറപ്പിച്ചിരുന്നു. യശസ്വി ജയ്സ്വാള്‍ (37 പന്തില്‍ 17 റണ്‍സ്), രോഹിത് ശര്‍മ (14 പന്തില്‍ അഞ്ച് റണ്‍സ്), ശുഭ്മാൻ ഗില്‍ (12 പന്തില്‍ രണ്ട് റണ്‍സ്) എന്നിവരെ തുടക്കത്തില്‍തന്നെ നഷ്ടപ്പെട്ടു.

Advertisements

11 പന്തില്‍ എട്ടുറണ്‍സെടുത്തുനില്‍ക്കേ രവിചന്ദ്ര അശ്വിനെയും റബാദ മടക്കി. 33 പന്തില്‍നിന്ന് 24 റണ്‍സെടുത്ത ശര്‍ദുല്‍ താക്കൂറും റബാദയുടെ പന്തില്‍ ഡീൻ എല്‍ഗറിന് ക്യാച്ച്‌ നല്‍കി മടങ്ങി. 19 പന്തില്‍നിന്ന് ഒരു റണ്ണെടുത്ത് ജസ്പ്രീത് ബുംറയും മടങ്ങി. നാന്ദ്രേ ബര്‍ഗറിനാണ് രണ്ട് വിക്കറ്റ്. മാര്‍ക്കോ ജാൻസന് ഒരു വിക്കറ്റുമുണ്ട്. രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. പിന്നാലെ ജയ്സ്വാളും ഗില്ലും മടങ്ങി. ഇന്ത്യൻ ടീമില്‍ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. നാല് പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്നതാണ് ഇന്ത്യൻ ഇലവൻ.  ദക്ഷിണാഫ്രിക്കൻ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്ബര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 30 വര്‍ഷത്തിലധികമായി ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്ബര കളിക്കുന്നു. 1992 മുതല്‍ ഇതുവരെ എട്ട് പരമ്ബരകള്‍ കടന്നുപോയി. അതില്‍ ഏഴിലും ഇന്ത്യയെ കാത്തിരുന്നത് തോല്‍വിയായിരുന്നു. 2010-11-ല്‍ നടന്ന പരമ്ബര സമനിലയില്‍ എത്തിക്കാനായത് മാത്രമാണ് പ്രധാനപ്പെട്ട നേട്ടം. ഈ മോശം റെക്കോഡ് തിരുത്തിയെഴുതുക എന്നത് ലക്ഷ്യമിട്ടാണ് രോഹിത്തും സംഘവുംഇറങ്ങിയത്. രണ്ട് മത്സരങ്ങളാണ് പരമ്ബരയിലുള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.