ലണ്ടൻ : രണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്ബുള്ളതിനേക്കാള്‍ ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണെന്ന് ഇംഗ്ലീഷ് ഇതിഹാസ ബാറ്റർ കെവിൻ പീറ്റേഴ്‌സണ്‍. ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് താരം ജോ റൂട്ട് ടെസ്റ്റ് റണ്‍വേട്ടയില്‍ രണ്ടാമതെത്തിയിരുന്നു. നിലവില്‍ ഇതിഹാസതാരം സച്ചിൻ ടെണ്ടുല്‍ക്കറുടെ പിന്നിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ റൂട്ടിന്റെ സ്ഥാനം.
ഇതിനുപിന്നാലെയായിരുന്നു പീറ്റേഴ്സണ്‍ പ്രതികരണവുമായി എത്തിയത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ബൗളിംഗിന്റെ ഗുണനിലവാരത്തിലുണ്ടായ ഇടിവ് നിലവിലെ ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ടെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. പണ്ടത്തെ ഇതിഹാസതാരങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ഇപ്പോഴത്തെ പത്ത് ബോളർമാരുടെ പേരുകള്‍ പറയാൻ പീറ്റേഴ്സണ്‍ ആരാധകരെ വെല്ലുവിളിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“എന്നോട് കയർക്കരുത്, പക്ഷേ ഇക്കാലത്ത് ബാറ്റ് ചെയ്യുന്നത് 20 അല്ലെങ്കില്‍ 25 വർഷങ്ങള്‍ക്ക് മുമ്ബുള്ളതിനേക്കാള്‍ വളരെ എളുപ്പമാണ്! അക്കാലത്ത് ഇതിന്റെ ഇരട്ടി ബുദ്ധിമുട്ടായിരിക്കും! വഖാർ, ഷോയിബ്, അക്രം, മുഷ്താഖ്, കുംബ്ലെ, ശ്രീനാഥ്, ഹർഭജൻ, ഡൊണാള്‍ഡ്, പൊള്ളോക്ക്, ക്ലൂസ്നർ, ഗൗഫ്, മക്ഗ്രാത്ത്, ലീ, വോണ്‍, ഗില്ലസ്പി, ബോണ്ട്, വെട്ടോറി, കെയ്ൻസ്, വാസ്, മുരളി, കർട്ട്ലി, കോട്നി അങ്ങനെ പട്ടിക ഇനിയും നീളാം… മുകളില്‍ 22 പേരുടെ പേരുകള്‍ ഞാൻ നല്‍കിയിട്ടുണ്ട്. മുകളിലുള്ള പേരുകളുമായി താരതമ്യപ്പെടുത്താവുന്ന ഇപ്പോഴുള്ള 10 ബോളർമാരുടെ പേര് ദയവായി എനിക്ക് പറഞ്ഞു തരൂ?” പീറ്റേഴ്‌സണ്‍ എക്‌സില്‍ കുറിച്ചു.