ലീഡ്‌സ്: പരിചയ സമ്പത്ത് കുറഞ്ഞ ഇന്ത്യൻ ബാറ്റർമാരെ എറിഞ്ഞു വീഴ്ത്താൻ പച്ചപ്പുല്ലൊരുക്കി കാത്തിരുന്ന ഇംഗ്ലീഷ് ബൗളർമാർക്ക് ബാറ്റ് കൊണ്ട് കിടിലം മറുപടി നൽകി ഇന്ത്യ. സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിക്കുന്ന യശസ്വി ജെയ്‌സ്വാളും അരസെഞ്ച്വറിയോടെ ക്രീസിൽ നിറഞ്ഞ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്നതോടെ ഇന്ത്യ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഡ്രൈവിംങ് സീറ്റിൽ എത്തി. അരങ്ങേറ്റ ടെസ്റ്റിൽ പൂജ്യത്തിന് പുറത്തായ സായ് സുദർശൻ മാത്രമാണ് നിരാശപ്പെടുത്തിയത്.
ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംങ് ആനുകൂല്യം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. കെ.എൽ രാഹുലിനൊപ്പം യുവ രക്തം യജ്‌സ്വാൾ ആണ് ഇന്ത്യൻ ഇന്നിംങ്‌സ് ഓപ്പൺ ചെയ്തത്. പരിചയ സമ്പത്തിന്റെ കരുത്തുമായി രാഹുൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. 78 പന്തിൽ 42 റണ്ണുമായി ക്രേസിന്റെ പന്തിൽ റൂട്ട് ക്യാച്ചെടുത്താണ് രാഹുൽ പുറത്തായത്. അപ്പോഴേയ്ക്കും ഇന്ത്യ ആദ്യ വിക്കറ്റിൽ 91 റൺ കൂട്ടിച്ചേർത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുൽ പുറത്തായതിന് പിന്നാലെ എത്തിയ അരങ്ങേറ്റതാരം സായ് സുദർശന് നാലു പന്തു മാത്രമാണ് ആയുസുണ്ടായിരുന്നത്. സ്‌ട്രോക്‌സിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകിയാണ് സായ് സുദർശൻ മടങ്ങിയത്. പിന്നാലെ ക്രീസിൽ എത്തിയ ശുഭ്മാൻ ഗിൽ അൽപം ആക്രമണത്തോടെയാണ് തുടങ്ങിയത്. ആദ്യ പന്തുകളിൽ ആക്രമണോത്സുകത കാട്ടിയ ഗിൽ പിന്നീട് ഗിയർ മാറ്റി ജയ്‌സ്വാളിന് പൂർണ പിൻതുണ നൽകി ക്രീസിൽ നിന്നു. 74 പന്തിൽ 58 റണ്ണുമായാണ് ഗിൽ ക്രീസിലുള്ളത്.
154 പന്തിൽ 100 എടുത്ത് സെഞ്ച്വറിയിലേയ്ക്കു നീങ്ങുന്നതിനിടെ ജയ്‌സ്വാളിന് പലതവണ പരിക്കും പേശിവലിവും അനുഭവിക്കേണ്ടി വന്നു. ഈ സമ്മർദത്തെ എല്ലാം അതിജീവിച്ചാണ് ജയ്‌സ്വാൾ സെഞ്ച്വറി പൂർത്തിയാക്കിയത്. 16 ഫോറും ഒരു സിക്‌സറും പറത്തിയാണ് ജയ്‌സ്വാളിന്റെ സെഞ്ച്വറി. ജയ്‌സ്വാൾ സെഞ്ച്വറി പൂർത്തിയാക്കിയതോടെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം രണ്ടാം സെഷനിൽ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി 215 റണ്ണെടുത്തിട്ടുണ്ട്.