ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര : സഞജുവും ഷമിയും ടീമിൽ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്.സൂര്യകുമാർ യാദവ് ടീമിനെ നയിക്കും. അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചു. പരിക്കിനെത്തുടർന്ന് ഒരുവർഷത്തോളമായി വിട്ടുനില്‍ക്കുന്ന മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി.നേരത്തെ ചേർന്ന ദേശീയ സെലക്ഷൻ കമ്മിറ്റി ഋഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

Advertisements

ധ്രുവ് ജുറല്‍ രണ്ടാം വിക്കറ്റ്- കീപ്പർ ബാറ്ററാണ്.ജനുവരി 22-നാണ് പരമ്ബരയിലെ ആദ്യമാച്ച്‌. കൊല്‍ക്കത്ത, ചെന്നൈ, രാജ്കോട്ട്, പുണെ, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഫെബ്രുവരി രണ്ടിനാണ് പരമ്ബരയിലെ അവസാന മത്സരം.ടീംസൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ഹാർദ്ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേല്‍ (വൈസ് ക്യാപ്റ്റൻ), ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവർത്തി, രവി ബിഷ്ണോയി, വാഷിങ്ടണ്‍ സുന്ദർ, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പർ).

Hot Topics

Related Articles