മെൽബൺ: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ബോക്‌സിംങ് ഡേ ടെസ്റ്റിൽ നിർണ്ണായക മത്സരത്തിൽ ബാറ്റുമടക്കി ഇന്ത്യയുടെ സൂപ്പർ താരങ്ങൾ. ഓസീസിന് എതിരായി വമ്പൻ ടോട്ടൽ പിൻതുടരാൻ ഇറങ്ങിയ ഇന്ത്യയുടെ മൂന്ന് സൂപ്പർ താരങ്ങളും രണ്ടക്കം പോലും കടന്നില്ല. തുടർച്ചയായി പരാജയമായി മാറിയ കോഹ്ലിയും രോഹിത്തും നിർണ്ണായക മത്സരത്തിലും ഇന്ത്യയെ സമ്മർദനത്തിലേയ്ക്ക് തള്ളി വിട്ടു. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇതുവരെ മികച്ച രീതിയിൽ കളിച്ച രാഹുലും നിരാശപ്പെടുത്തി.
ഇന്ത്യയ്ക്ക് എതിരായി രണ്ടാം ഇന്നിംങ്‌സിൽ 234 റൺ ഉയർത്തിയ ഓസീസ് നാലാം ഇന്നിംങ്‌സിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 340 റണ്ണിന്റെ ടോട്ടലാണ് പടുത്തുയർത്തിയത്. 228 ന് ഒ്ൻപത് എന്ന നിലയിൽ ഇന്നലെ ബാറ്റിംങ് അവസാനിപ്പിച്ച ഓസീസിനെ ആറ് റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഇന്ത്യ പുറത്താക്കി. 234 ന് എല്ലാവരും പുറത്തായതോടെ ഇന്ത്യയ്ക്ക് പൊരുതാനാവും എന്ന പ്രതീതി ജനിപ്പിച്ചു. ഇന്ത്യയ്ക്കു വേണ്ടി ബുംറ അഞ്ചും, സിറാജ് മൂന്നും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യം തന്നെ വൻ തിരിച്ചടി കിട്ടി. ഇന്ത്യൻ സ്‌കോർ 25 ൽ നിൽക്കെ രോഹിത് ശർമ്മ (9) പുറത്ത്. നാൽപ്പത് പന്ത് നേരിട്ട രോഹിത്തിനെ കമ്മിൻസിന്റെ പന്തിൽ മാർഷ് പിടിച്ചാണ് പുറത്തായത്. പിന്നാലെ കളത്തിൽ എത്തിയ രാഹുലിന് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. റണ്ണെടുക്കാത്ത രാഹുലും കമ്മിൻസിന്റെ പന്തിൽ ഖവാജയക്ക്് പിടി നൽകി മടങ്ങി. 29 പന്ത് നേരിട്ട് കോഹ്ലി (5) സ്റ്റാർക്കിന്റെ പന്തിൽ പതിവ് പോലെ സ്ലിപ്പിൽ ഖവാജയ്ക്ക് പിടി നൽകിയാണ് മടങ്ങിയത്. 25 ന് പൂജ്യം എന്ന നിലയിൽ നിന്ന് ഇന്ത്യ 33 ന് മൂന്ന് എന്ന നിലയിലേയ്ക്ക് തകർന്നടിഞ്ഞു.
ഇവിടെയാണ് രക്ഷാപ്രവർത്തനവുമായി ജയ്‌സ്വാളും പന്തും രംഗത്ത് എത്തിതയത്. ചായയ്ക്ക് പിരിഞ്ഞ ശേഷം കളി തുടങ്ങുമ്പോൾ 55 ഓവറിൽ ഇന്ത്യ 116 ന് മൂന്ന് എന്ന നിലയിലാണ്. 165 പന്ത് നേരിട്ട് ക്ഷമയോടെ കളിക്കുന്ന ജയ്‌സ്വാൾ ഇതിനോടകം 66 റൺ നേടിയിട്ടുണ്ട്. പതിവ് ആക്രമണ ശൈലി ഉപേക്ഷിച്ച് പ്രതിരോധിച്ച് കളിക്കുന്ന പന്ത് 97 പന്തിൽ രണ്ട് ഫോർ മാത്രം അടിച്ച് 29 റണ്ണാണ് നേടിയത്. രണ്ടു പേരും ചേർന്നുള്ള കൂട്ടുകെട്ടിലാണ് ഇന്ത്യൻ പ്രതീക്ഷകൾ അത്രയും.