ലണ്ടൻ : ചരിത്രത്തില്‍ ആദ്യമായി ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഒന്നാം സ്ഥാനം ഇന്ത്യ നേടിയെന്ന് ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി ഐസിസിയുടെ പുതിയ റാങ്കിങ് പട്ടിക. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്ന ഇന്ത്യ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പകരം ഓസ്ട്രേലിയ തിരികെ പട്ടികയില്‍ ഏറ്റവും മുകളില്‍ എത്തി.
ഐസിസിയുടെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതികപരമായ പ്രശ്നത്തെ തുടര്‍ന്നാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ഒന്നാമതെത്തിയത്. സാങ്കേതിക തകരാര്‍ പരിഹരിച്ചതിന് ശേഷം ഓസ്ട്രേലിയ റാങ്ക് പട്ടികയില്‍ തിരികെ ഒന്നാമതെത്തുകയായിരുന്നു. 115 റേറ്റിങ്ങുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാങ്കേതികപരമായ തകരാര്‍ അല്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം റാങ്ക് പട്ടകിയല് ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ടീം ആയിരുന്നേനെ ഇന്ത്യ. 115 റേറ്റിങ്ങോടെ തന്നെയായിരുന്നു സാങ്കേതികപരമായ തകരാറിലൂടെ ഇന്ത്യയുടെ ഒന്നാം സ്ഥാന കയറ്റം. ഓസീസ് ടീമിന് 126 പോ റേറ്റിങ് തന്നെയായിരുന്നു. സ്ഥാനം യഥാക്രമം തിരിക സ്ഥാപിച്ചപ്പോള്‍ റേറ്റിങ്ങില്‍ മാറ്റം വന്നിട്ടില്ല.