കോലി-രോഹിത് യുഗം അവസാനിക്കുന്നു ; ഇന്ത്യയില്‍ തലമുറ മാറ്റത്തിന് സമയമായെന്ന് ബിസിസിഐയുടെ വിലയിരുത്തല്‍ ; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ഫാബ് ത്രീ ഇവർ

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലി-രോഹിത് ശര്‍മ യുഗം അവസാനിക്കുന്നു. ഇന്ത്യയില്‍ തലമുറ മാറ്റത്തിന് സമയമായെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് പിന്നാലെ മുതിര്‍ന്ന താരങ്ങളെല്ലാം ടീമില്‍ നിന്ന് പുറത്താകും. മൂന്ന് ഫോര്‍മാറ്റിലും അടിമുടി മാറ്റം നടത്താനാണ് ബിസിസിഐ തീരുമാനം. ഇതിന്റെ ഭാഗമായാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തെ കാണുന്നത്.

Advertisements

ഋതുരാജ് ഗെയ്ക്വാദ്, യഷ്വസി ജയ്‌സ്വാള്‍ എന്നിവരെയാണ് ഇന്ത്യയുടെ ഭാവി ഓപ്പണര്‍മാരായി ബിസിസിഐയും സെലക്ടര്‍മാരും കാണുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഹിത് ശര്‍മ പടിയിറങ്ങി കഴിഞ്ഞാല്‍ തല്‍സ്ഥാനത്തേക്ക് ഋതുരാജ് ഗെയ്ക്വാദ് എത്തും. വണ്‍ഡൗണ്‍ ബാറ്ററായി ശുഭ്മാന്‍ ഗില്‍ മൂന്ന് ഫോര്‍മാറ്റിലും ഇടം പിടിക്കും. വിരാട് കോലിയുടെ പൊസിഷനില്‍ ശുഭ്മാന്‍ ഗില്‍ കളിക്കണമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍.ഋതുരാജ് ഗെയ്ക്വാദ് – യഷ്വസി ജയ്‌സ്വാള്‍ – ശുഭ്മാന്‍ ഗില്‍ എന്നിവരായിരിക്കും വരുംകാല ക്രിക്കറ്റില്‍ ഇന്ത്യയുടെ ഫാബ് ത്രീ.

Hot Topics

Related Articles