ന്യൂസ് ഡെസ്ക് : ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പിടിമുറുക്കിയെങ്കിലും ടീമിലെ ഒരാളുടെ പ്രകടനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്.വിരാട് കോലിക്കു പകരം ഇന്ത്യന്‍ ടീമിലേക്കു വന്ന പുതുമുഖ താരം രജത് പാട്ടിധാറാണ് വന്‍ ഫ്ളോപ്പായി മാറിയിരിക്കുന്നത്. പരമ്ബരയില്‍ ഇതിനകം കളിച്ച നാലു ഇന്നിങ്സുകളിലും അദ്ദേഹത്തിനു ബാറ്റിങ് തിളങ്ങാനായിട്ടില്ല. വെറും 46 റണ്‍സാണ് നാലിന്നിങ്സുകളില്‍ നിന്നും പാട്ടിധാറിന്റെ സമ്പാദ്യം.
ഒന്നാം ടെസ്റ്റില്‍ അവസരം കിട്ടാതെ പോയ പാട്ടിധാര്‍ രണ്ടാം ടെസ്റ്റിലൂടെയാണ് അരങ്ങേറിയത്. കന്നി ഇന്നിങ്സില്‍ 72 ബോളില്‍ 32 റണ്‍സെടുത്ത താരം മോശമല്ലാത്ത ബാറ്റിങായിരുന്നു കാഴ്ചവച്ചത്. പക്ഷെ പിന്നീടുള്ള മൂന്നു ഇന്നിങ്സുകളിലും വന്‍ ഫ്ളോപ്പായി മാറി. 19 ബോളില്‍ ഒൻപതു റണ്‍സ്, 15 ബോളില്‍ അഞ്ചു റണ്‍സ്, 10 ബോളില്‍ പൂജ്യം എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ പാട്ടിധാറിന്റെ പ്രകടനം.കളിച്ച നാലു ഇന്നിങ്സുകളെടുത്താല്‍ മൂന്നിലും താരത്തിന്റെ പുറത്താവല്‍ അത്ര മികച്ച ബോളുകളിലായിരുന്നില്ലെന്നു കാണാം. മോശം ഷോട്ടുകള്‍ കളിച്ചാണ് പാട്ടിധാര്‍ ഇവയില്‍ വിക്കറ്റുകള്‍ എതിരാളികള്‍ക്കു ദാനം ചെയ്തതെന്നു പറയേണ്ടതായി വരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്കോട്ടില്‍ ഇപ്പോള്‍ നടക്കുന്ന മൂന്നാംടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ ഒരു ഷോര്‍ട്ട് ബോളിലാണ് പാട്ടിധാര്‍ ഡെക്കായി ക്രീസ് വിട്ടത്.
സ്പിന്നര്‍ ടോം ഹാര്‍ട്ട്ലിയെറിഞ്ഞ ബോളില്‍ താരം പുള്‍ ഷോട്ടിനു തുനിയുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെ അതു കണക്ടായില്ല. ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ രെഹാന്‍ അഹമ്മദിനു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയും ചെയ്തു. വെള്ളിയാഴ്ച മുതല്‍ റാഞ്ചിയില്‍ ആരംഭിക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ പാട്ടിധാറിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പരിക്കില്‍ നിന്നും മോചിതനായി സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ അടുത്ത ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് വിവരം.
അങ്ങനെയെങ്കില്‍ അടുത്ത ടെസ്റ്റില്‍ പാട്ടിധാറിനു പകരം രാഹുലായിരിക്കും പ്ലെയിങ് ഇലവനിലേക്കു വന്നേക്കുക. എന്നാല്‍ രാഹുല്‍ പൂര്‍ണ ഫിറ്റല്ലെങ്കില്‍ പുതുമുഖവും മറുനാടന്‍ മലയാളിയുമായ ദേവ്ദത്ത് പടിക്കലിനു പ്ലെയിങ് ഇലവനിലേക്കു നറുക്കുവീഴും.
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കായി റണ്‍സ് വാരിക്കൂട്ടിയാണ് ദേവ്ദത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വന്നിരിക്കുന്നത്. നിലവിലെ ഫോമില്‍ അദ്ദേഹം തീര്‍ച്ചയായും അടുത്ത ടെസ്റ്റില്‍ അരങ്ങേറ്റം അര്‍ഹിക്കുകയും ചെയ്യുന്നു.
പക്ഷെ രാഹുല്‍ മടങ്ങിയെത്തിയാല്‍ ദേവ്ദത്തിനു അരങ്ങേറ്റത്തിനു വേണ്ടി കുറച്ചുകൂടി കാത്തിരിക്കേണ്ടതായി വരും.
അടുത്ത ടെസ്റ്റില്‍ പാട്ടിധാറിനെ മാത്രമേ ഇന്ത്യ ബാറ്റിങ് ലൈനപ്പില്‍ മാറ്റാന്‍ സാധ്യതയുള്ളൂ. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സ്ഫോടനാത്മക ബാറ്റിങ് കാഴ്ചവച്ച സര്‍ഫറാസ് ഖാന് അടുത്ത മല്‍സരത്തിലും സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. മറ്റൊരു അരങ്ങേറ്റക്കാരനായ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെയും അടുത്ത ടെസ്റ്റില്‍ ഇന്ത്യ നിലനിര്‍ത്തുമെന്നുറപ്പാണ്.