ഇന്ത്യൻ ടീമിലെ പടലപ്പിണക്കങ്ങൾ കളത്തിലേയ്ക്കും! രണ്ടാം ഏകദിനത്തിലും ടീം ഇന്ത്യയ്ക്ക് കനത്ത തോൽവി; ബാറ്റർമാരും ബൗളർമാരും ഒരു പോലെ പരാജയപ്പെട്ടു

ജോഹ്നാസ്ബർഗ്: ക്യാപ്റ്റൻ സ്ഥാനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾ ഇന്ത്യൻ ടീമിന്റെ കളത്തിലും പ്രതിഫലിക്കുന്നു. തുടർച്ചയായ രണ്ടാം ഏകദിനത്തിലും ടീം ഇന്ത്യയ്ക്ക് കനത്ത തോൽവി. ആദ്യ ഏകദിനത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത് 31 റണ്ണിന്റെ തോൽവി ഏറ്റുവാങ്ങിയെങ്കിൽ, രണ്ടാം ഏകദിനത്തിൽ ഏഴു വിക്കറ്റിന്റെ ദാരുണമായ തോൽവിയാണ് ഇന്ത്യയം കാത്തിരുന്നത്. ഇന്ത്യ ഉയർത്തിയ 287 എന്ന വിജയലക്ഷ്യം , രണ്ട് ഓവർ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക മറികടന്നു.

Advertisements

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മലാൻ 91 ഉം, ഡിക്കോക് 78 ഉം റൺ നേടി. ബാവുമ്മയും (35), മാക്രവും (36), വാൻഡസാറും (37) ചേർന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഇന്ത്യയ്ക്കായി ബുംറയും ചഹലും താക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ ഇന്നിംങ്‌സിൽ 85 റണ്ണെടുത്ത പന്തും, 55 റണ്ണെടുത്ത ക്യാപ്റ്റൻ രാഹുലും 40 റണ്ണുമായി പുറത്താകാതെ നിന്ന താക്കൂറും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്വന്റി 20 ലോകകപ്പിലെ ദാരുണ പ്രകടനത്തിന് പിന്നാലെ കോഹ്ലിയെ ഏകദിനം ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനത്തു നിന്നുമാറ്റിയതിനു ശേഷം നടന്ന ആദ്യ ഏകദിന പരമ്പര തന്നെ ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമായി. ഇതോടെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെച്ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചതായാണ് വ്യക്തമാകുന്നത്. വിജയിക്കണമെന്ന യാതൊരു ആഗ്രഹവുമില്ലാത്ത രീതിയിൽ ബാറ്റ് വീശിയ ബാറ്റർമാരും, കുഴഞ്ഞു പന്തെറിഞ്ഞ ബൗളർമാരുമാണ് ഇന്ത്യയുടെ ദുരന്ത പരാജയത്തിന്റെ പ്രധാന കാരണം.

Hot Topics

Related Articles