കൊൽക്കത്ത : ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വൻറി ഇന്ത്യക്ക് ഉജ്ജ്വല വിജയം. 34 പന്തിൽ 79 റൺ എടുത്ത അഭിഷേക് ശർമ്മ ബാറ്റിങ്ങിലും , മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി ബൗളിങ്ങിലും തിളങ്ങിയതോടെയാണ് ഇന്ത്യ ഉജ്ജ്വല വിജയം നേടിയത്. സ്കോർ ഇംഗ്ലണ്ട് – 132ഇന്ത്യ – 133/3
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ പ്രതീക്ഷ കാത്ത് ആദ്യ ഓവറിൽ തന്നെ അർഷദ്വീപ് സിംങ്ങ് , ഓപ്പണർ ഫിൽ സാൾട്ടിനെ (0) മടക്കി. പിന്നാലെ ബെൻ ഡക്കറ്റ് (4) , ഹാരി ബ്രൂക്ക് (17) , ലിയാം ലിവിങ്സ്റ്റൺ (0) എന്നിവർ മടങ്ങി. ഈ സമയത്തെല്ലാം ക്രീസിൽ ഉറച്ചുനിന്ന ജോസ് ബട്ലർ (68) ആണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ബീതൽ (7) , ഓവർടൻ (2) , അറ്റിൻ സൺ (2) , വുഡ് (1) എന്നിവർ ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പരാജയപ്പെട്ടു. ആദിൽ റഷീദ് (8)പുറത്താകാതെ നിന്നു. 10 പന്തിൽ 12 റൺ എടുത്ത ജോഫ്ര ആർച്ചറാണ് 130 കടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരുൺ ചക്രവർത്തി മൂന്നു വിക്കറ്റ് നേടിയപ്പോൾ അർഷദീപും , പാണ്ഡ്യയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്കുവേണ്ടി സഞ്ജു സാംസൺ മികച്ച തുടക്കമാണ് നൽകിയത്. 20 പന്തിൽ നാല് ഫോറും ഒരു സഹിതം 26 റൺ എടുത്താണ് സഞ്ജു പുറത്തായത്. പിന്നാലെ മൂന്ന് പണ്ടിൽ നിന്നും റൺ എടുക്കാതെ സൂര്യയും (0) , 16 പന്തിൽ 19 റണ്ണുമായി തിലക് വർമ്മയും പുറത്തായി. ഈ സമയത്തെല്ലാം ക്രീസിൽ ഉറച്ചുനിന്ന അഭിഷേക് വർമ്മ എട്ട് സിക്സും , അഞ്ച് ഫോറും പറത്തി 79 റൺ എടുത്ത് ഇന്ത്യയുടെ വിജയശില്പി ആയി. പാണ്ഡ്യ മൂന്ന് റണ്ണുമായി പുറത്താകാതെ നിന്നു.