നിലപാട് പരസ്യമാക്കി വിരാട് കോഹ്‌ലി ; ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കിയതിൽ അതൃപ്തി ; നേരത്തെ സൂചിപ്പിച്ചിരുന്നില്ല ; ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ കളിക്കും ; ദുരൂഹതകൾ വിട്ടൊഴിയാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അസ്വാരസ്യങ്ങൾ അവസാനിക്കുന്നില്ല. വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കിയതുമായി ബന്ധപ്പെട്ട്  ഇപ്പോൾ വെട്ടിലായിരിക്കുകയാണ് ബിസിസിഐ. കോഹ്ലിയുടെ കീഴിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട് എന്നിട്ടും  ക്യാപ്റ്റൻ സ്ഥാനത്തുനിന്നും കോഹ്ലിയെ  മാറ്റിയതുമായി ബന്ധപ്പെട്ട് വലിയ അഭിപ്രായ ഭിന്നതകളാണ് ടീമിന് അകത്തും പുറത്തും ഉണ്ടാകുന്നത്.എന്നാൽ ഏകദിന നായക സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിലെ അതൃപ്തി പരസ്യമാക്കി വിരാട് കോഹ്ലി രംഗത്ത് എത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച്‌ തന്നെ നേരത്തെ അറിയിച്ചിരുന്നില്ലെന്ന് കോഹ്ലി പറഞ്ഞു.

Advertisements

അതേസമയം, സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര കളിക്കുമെന്നും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വ്യക്തമാക്കി.
മുംബൈയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് കോഹ്ലിയുടെ പ്രതികരണം. ഏകദിന പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം തന്നെ നേരത്തെ അറിയിച്ചില്ലെന്നും കോഹ് ലി വ്യക്തമാക്കുന്നു. മീറ്റിങ് തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പാണ് അവര്‍ ഞാനുമായി ബന്ധപ്പെട്ടത്. അവിടെ ഒരുതരത്തിലുള്ള ആശയവിനിമയവും ഉണ്ടായില്ല. ചീഫ് സെലക്ടര്‍ ടെസ്റ്റ് ടീമിനെ കുറിച്ച്‌ സംസാരിച്ചു. എന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതായി കോള്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് പറഞ്ഞു, ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലെ അതൃപ്തി പരസ്യമാക്കി കൊണ്ട് കോഹ്ലി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്ന് ഇടവേള ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വ്യക്തമാക്കി. നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കരുത്. ഇത്തരം നുണകള്‍ എഴുതുന്നവരോടാണ് നിങ്ങള്‍ ഇതൊക്കെ ചോദിക്കേണ്ടത്. ഏകദിന പരമ്പര കളിക്കാന്‍ എനിക്ക് താൽപര്യമുണ്ട്, കോഹ്ലി പറഞ്ഞു.

ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ബാറ്റിങ്ങില്‍ പോസിറ്റീവ് ഫലം നല്‍കുമോ എന്ന് അറിയില്ല. ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും പ്രവചിക്കാനാവില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാറ്റ് ചെയ്യുമ്ബോള്‍ ഞാന്‍ ഒരുപാട് അഭിമാനിച്ചിരുന്നു. എന്നാല്‍ ആ മോട്ടിവേഷന്‍ ലെവല്‍ താഴേക്ക് പോവില്ല എന്നാണ് വിശ്വസിക്കുന്നതെന്നും കോഹ്ലി പറഞ്ഞു.

എന്നാൽ ഇതോടെ അവസാനിക്കുന്നത് സോഷ്യൽ മീഡിയയിൽ ഉയർന്ന തീ പിടിച്ച ചർച്ചകളാണ്. രോഹിതിന്റെ ക്യാപ്റ്റൻസിൽ കളിക്കുവാൻ കോഹ്ലിക്ക് താല്പ്പര്യമില്ല എന്നും അതിനാൽ പരമ്പരയിൽ നിന്ന് വിട്ടു നിൽക്കുകയാണ് എന്നും മുൻപ് മാധ്യമങ്ങളിൽ പരക്കെ അക്ഷേപമുയർന്നിരുന്നു.

Hot Topics

Related Articles