പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; തുറന്ന ബസില്‍ വിക്ടറി മാര്‍ച്ച്‌; ഇന്ത്യൻ ടീമിനൊരുക്കിയിരിക്കുന്നത് വൻ സ്വീകരണം

മുംബൈ : ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ നാളെ രാജ്യത്ത് തിരിച്ചെത്തും. ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യൻ ടീം അംഗങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നാട്ടില്‍ എത്തിക്കാനായി ബിസിസിഐ ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തിയിരുന്നു. നാളെ പുലര്‍ച്ചെയോടെ ഇന്ത്യൻ ടീം അംഗങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ കിരീടവുമായി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന ഇന്ത്യൻ ടീം അംഗങ്ങള്‍ അതിനുശേഷ സ്വീകരണം ഏറ്റുവാങ്ങാനായി മുംബൈയിലേക്ക് പറക്കും. മുംബൈ വാംഖഡെ സ്റ്റേ‍ഡിയത്തിലേ തുറന്ന ബസില്‍ കിരീടവുമായി വിക്ടറി മാര്‍ച്ച്‌ നടത്തി എത്തുന്ന ടീം അംഗങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്ന വിജയാഘോഷത്തിലും പങ്കെടുക്കും.

Advertisements

Hot Topics

Related Articles