ന്യൂഡല്‍ഹി: ഇന്ത്യയുടെ വൈറ്റ് ബാള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ തിരിച്ചെത്തും.ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്ടമാവാന്‍ കാരണമായ പരിക്കില്‍നിന്ന് പൂര്‍ണമായും മോചിതനായ രോഹിത് പരിശീലനം തുടങ്ങിയിട്ടുണ്ട്. രോഹിത് മുംബൈയില്‍ പരിശീലനം നടത്തുന്നുണ്ടെന്നും അടുത്തദിവസം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ശാരീരികക്ഷമത പരിശോധനക്ക് വിധേയനാവുമെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വിന്‍ഡീസിനെതിരെ മൂന്നുവീതം ഏകദിനങ്ങളും ട്വന്റി20യുമാണ് ഇന്ത്യ കളിക്കുക. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിനം. ഏകദിനങ്ങളെല്ലാം അഹ്മദാബാദിലും 16ന് തുടങ്ങുന്ന ട്വന്റി20 പരമ്പര കൊല്‍ക്കത്തയിലുമാണ് നടക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഹിതിനെ കൂടാതെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും തിരിച്ചെത്തുമെന്നാണ് സൂചന. ഒട്ടും ഫോമിലല്ലാത്ത ഭുവനേശ്വര്‍ കുമാര്‍ പുറത്തായേക്കും. എന്നാൽ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചേക്കും. പകരം ആവേശ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവര്‍ക്ക് അവസരം നല്‍കുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.