ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ സച്ചിൻ എത്തുമോ ! കളിക്കളത്തിൽ വിസ്മയം തീർത്ത സച്ചിൻ ഗാംഗുലി ദ്രാവിഡ് സഘ്യം ടീമിന്റെ തലപ്പത്തെത്തിയാൽ എന്താകും സംഭവിക്കുക ; ക്രിക്കറ്റ് ആരാധകരെ ആകാംക്ഷയിലാക്കി ഗാംഗുലിയുടെ വാക്കുകൾ

മുംബൈ: ഗാംഗുലിക്കും ദ്രാവിഡിനുമൊപ്പം സച്ചിൻ കൂടി ഇന്ത്യൻ ടീമിന്റെ ഭാഗമായാലോ ? കളിക്കളത്തിൽ വിസ്മയങ്ങൾ തീർത്ത ആ കൂട്ട് കെട്ട് വീണ്ടും ഇന്ത്യൻ ടീമന്റെ ഭാഗമായാൽ എന്താകും സംഭവിക്കുക. ക്രിക്കറ്റ് ആരാധകർ ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത് വരെ നടപ്പിലാകാത്ത സ്വപ്നമായിരുന്നു സച്ചിന്റെ കടന്ന് വരവ്. എന്നാൽ ആരാധക മനസ്സിൽ ആഹ്ലാദം നിറച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിസിസിയുടെ തലവൻ കൂടിയായ ഗാംഗുലി. സച്ചിനും ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്നാണ് ഗാംഗുലി അഭിപ്രായപ്പെടുന്നത്.

Advertisements

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും പ്രതിഭാശാലികളായ താരങ്ങളാല്‍ സമ്പന്നമായിരുന്നു. യുവതാരങ്ങള്‍ക്ക് മാതൃകയാക്കാന്‍ പുറത്തുനിന്ന് ഒരു താരത്തെ കണ്ടെത്തേണ്ട ആവിശ്യമില്ല.
കാരണം എല്ലാത്തരത്തിലുള്ള പ്രതിഭകളും ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. സുനില്‍ ഗവാസ്‌കര്‍,കപില്‍ ദേവ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ്,സൗരവ് ഗാംഗുലി ഇങ്ങനെ നീളുന്ന ഇതിഹാസ താരങ്ങളുടെ വലിയ പട്ടിക ഇന്ത്യന്‍ ക്രിക്കറ്റിന് അവകാശപ്പെടാം. ഇവരില്‍ പലരും പിന്നീട് പല റോളില്‍ ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് നിലവിലെ ബിസിസിഐ പ്രസിഡന്റ്. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ബാറ്റ്‌സ്മാനായ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ പരിശീലകന്‍. ദ്രാവിഡിന് മുൻപ് രവി ശാസ്ത്രിയും അനില്‍ കുംബ്ലെയുമെല്ലാം ഇന്ത്യയുടെ പരിശീലകനായി വന്നിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥ് മാച്ച്‌ റഫറിയായും പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രം ഇതുവരെ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലക റോളിലെത്തിയിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സച്ചിന്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായിരുന്നു. ഉപദേഷ്ടാവായി അദ്ദേഹം ഏറെ നാള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഈ സേവനം നല്‍കാന്‍ ഇതുവരെ സച്ചിന്‍ തയ്യാറായിട്ടില്ല. സുനില്‍ ഗവാസ്‌കറിനെപ്പോലെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്കെത്താന്‍ താല്‍പര്യമില്ലാത്തതിനാലാണോ സച്ചിനും വിട്ടുനില്‍ക്കുന്നതെന്നാണ് ആരാധക സംശയം.

എന്നാലിപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും പുതിയ റോളില്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഗാംഗുലി. ‘ബാക്‌സ്‌റ്റേജ് വിത്ത് ബോറിയ’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഗാംഗുലി ഇക്കാര്യം സൂചിപ്പിച്ചത്. ‘സച്ചിന്‍ അല്‍പ്പം വ്യത്യസ്തനായ വ്യക്തിയാണ്. ഇത്തരം കാര്യങ്ങളുടെ ഭാഗമാവാന്‍ അദ്ദേഹത്തിന് വലിയ താല്‍പര്യമില്ല. എന്നാല്‍ ചില രീതിയില്‍ സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമാവുമെന്ന് എനിക്കുറപ്പുണ്ട്.

സാങ്കേതികമായി വളരെ മുന്നിട്ട് നില്‍ക്കുന്ന സച്ചിന് എല്ലാ മൈതാനത്തും കളിച്ച്‌ അനുഭവസമ്പത്തുമുണ്ട്. അതുകൊണ്ട് തന്നെ മത്സരങ്ങള്‍ക്ക് മുൻപ് മൈതാനത്തെക്കുറിച്ച്‌ കൃത്യമായ ധാരണ നല്‍കാനും മികച്ച പ്രകടനത്തിലേക്ക് ടീമിനെ ഉയര്‍ത്താനും സച്ചിന് സാധിച്ചേക്കും. സച്ചിന്‍ പരിശീലക സംഘത്തിലേക്കെത്തിയാല്‍ ദ്രാവിഡിനും വലിയ ആശ്വാസമാവും. ഒരു കാലത്ത് സച്ചിന്‍,ഗാംഗുലി,ദ്രാവിഡ് കൂട്ടുകെട്ട് ഇന്ത്യക്കായി കളത്തില്‍ നിന്ന് പൊരുതിയിരുന്നു. ഇതില്‍ ഗാംഗുലിയും ദ്രാവിഡും ഇതിനോടകം ഇന്ത്യന്‍ ടീമിനോട് ചേര്‍ന്ന് തന്നെ പോകുമ്പോള്‍ ആ കൂട്ടുകെട്ടിലേക്ക് സച്ചിന്റെ വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അധികം വൈകാതെ തന്നെ സച്ചിന്റെ മാസ് എന്‍ഡ്രി ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം. സച്ചിൽ കൂടിയെത്തിയാൽ ഇന്ത്യൻ ടീമിന് അത് സുവർണ്ണ കാലമായിരിക്കും. ഏതായാലും ഇതിഹാസ താരത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

Hot Topics

Related Articles