സ്പോർട്സ് ഡെസ്ക്ക് : ക്യാപ്ടന്മാര് മാറി വന്നെങ്കിലും കിരീട വരള്‍ച്ച അവസാനിപ്പിക്കാൻ ഇന്ത്യക്കായിട്ടില്ല. 2014ലെ ടി20 ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ പുറത്തായി. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമിയിലും തോറ്റ ഇന്ത്യ 2021ലെ ടി20 ലോകകപ്പില്‍ ആദ്യ റൗണ്ടിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും 2022ലെ ടി20 ലോകകപ്പ് സെമിയിലും തോറ്റ് പുറത്തായി.
ഇതിന് പിന്നാലെയാണ് വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റത്.ആരാധകര്‍ തോല്‍വിയുടെ കാരങ്ങള്‍ വിശകലനം ചെയ്യുകയും വിമര്‍ശിക്കുന്നതും
പതിവാണെങ്കിലും ഇത്തവണ തോല്‍വികള്‍ക്കുള്ള ഉത്തരങ്ങള്‍ ചാറ്റ് ജിപിടിയാണ് കണ്ടെത്തിയിരിക്കുന്നത് . 9 കാരണങ്ങളാണ് ചാറ്റ് ജിപിടി നിരത്തുന്നത്. ഈ ഘടകങ്ങള്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മാത്രല്ല, രാജ്യാന്തര ക്രിക്കറ്റില്‍ പങ്കെടുക്കുന്ന ഏത് ടീമിനെയും ബാധിക്കാമെന്നും ചാറ്റ് ജിപിടി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരാധകരുടെ അമിത പ്രതീക്ഷയുടെ സമ്മര്‍ദ്ദം: അമിത സമ്മര്‍ദ്ദം കളിക്കാരുടെ പ്രകടനത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നു.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍: ഐസിസി ടൂര്‍ണമെന്റുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതിനാല്‍ പരിചിത സാഹചര്യങ്ങള്‍, പിച്ച്, കാലാവസ്ഥ എന്നിവയില്‍ നിന്നുള്ള മാറ്റത്തോട് പൊരുത്തപ്പെടാൻ ടീമിന് വെല്ലുവിളിയുരുന്നു.
സ്ഥിരതയില്ലായ്മ: സ്ഥിരതയുള്ള പ്രകടനങ്ങള്‍ ഇത്തരം നോക്കൗട്ട് സ്റ്റേജുകളില്‍ പുറത്തെടുക്കാൻ താരങ്ങള്‍ക്ക് സാധിക്കുന്നില്ല.
വലിയ താരങ്ങളെ അമിതമായി ആശ്രയിക്കുന്നു : ടീമിലെ വലിയ താരങ്ങളെ അമിതമായി ആശ്രയിക്കുന്നതിനാല്‍ അവരില്‍ അമിത സമ്മര്‍ദ്ദമുണ്ടാകുന്നു. ഇവര്‍ക്ക് പരിക്കായാലോ ഫോം ഔട്ടായാലോ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
മിഡില്‍ ഓര്‍ഡര്‍: നല്ലൊരു മിഡില്‍ ഓര്‍ഡര്‍ ബാറ്റിംഗ് നിരയില്ലാത്തത് വലിയ വെല്ലുവിളി. പ്രധാനപ്പെട്ട മത്സരങ്ങളില്‍ തോല്‍ക്കുന്നതിന് പ്രധാന കാരണം ഇതാണ്
പരിചയക്കുറവ് : താതമ്യേന പരിചയസമ്പന്നരല്ലാത്ത താരങ്ങള്‍ ടീമിലുള്ളത് തിരിച്ചടിയാകുന്നു. കടുത്ത മത്സര സാഹചര്യങ്ങളില്‍ ഈ അനുഭവക്കുറവ് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നു.
ടീം തിരഞ്ഞെടുപ്പ് : ഇന്ത്യൻ ടീമിന്റെ തന്ത്രപരമായ വീഴ്ചകളും, ടീം തിരഞ്ഞെടുപ്പ്, കോച്ചിംഗ് സ്റ്റാഫും ടീം മാനേജ്മെന്റും എടുക്കുന്ന തീരുമാനങ്ങള്‍ എന്നിവയും പ്രകടനത്തെ സ്വാധീനിക്കുന്നു.
ഫോമും പരിക്കുകളും : നിര്‍ണായക താരങ്ങളുടെ പരിക്കോ ഫോമില്ലായ്മയോ ഐസിസി ടൂര്‍ണമെന്റുകളില്‍ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുന്നു.
കടുത്ത പോരാട്ടം : ഐസിസി ടൂര്‍ണമെന്റുകളില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമുകള്‍ മത്സരിക്കുന്നന്നതിനാല് ഈ ടൂര്‍ണമെൻറുകളില്‍ മികവ് നിലനിര്‍ത്താൻ ഇന്ത്യക്കാവുന്നില്ല.