മുംബൈ: ഗുജറാത്തിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലോകകപ്പ് ഫൈനലിൽ ആറു വിക്കറ്റിന് പരാജയപ്പെട്ട ശേഷം ചർച്ചയാകുന്നത് ലോകകപ്പ് ടീമിലെ മലയാളി അസാന്നിധ്യം. 1983 ലും, 2007 ലും, 2011 ലും ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ മലയാളികളുണ്ടായിരുന്നു. ഫെനലിൽ എത്തി പരാജയപ്പെട്ട 2003 ലും, 2023 ലൂം ടീമിൽ മലയാളികളുണ്ടായിരുന്നില്ല. ഇതാണ് ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യമാണ് വിജയത്തിന്റെ ഭാഗ്യമെന്ന് കണക്ക് കൂട്ടുന്നത്.
1983 ൽ ഇന്ത്യൻ ടീം കപിലിന്റെ നേതൃത്വത്തിൽ ലോഡ്‌സിൽ വെസ്റ്റ് ഇൻഡീസിന്റെ ടീമിനെ തകർത്ത് ആദ്യമായി ലോകചാമ്പ്യന്മാരാകുമ്പോൾ ടീമിൽ സുനിൽ വിൽസൺ എന്ന മലയാളി ടീമിലുണ്ടായിരുന്നു. ഒരു കളിയിൽ പോലും ഗ്രൗണ്ടിൽ ഇറങ്ങിയില്ലെങ്കിലും മലയാളിയായി സുനിൽ ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു. 2003 ൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യ ഫൈനലിൽ ദാരുണമായ തോൽവി ഏറ്റുവാങ്ങുമ്പോൾ , ടീമിൽ പേരിനു പോലും ഒരു മലയാളി ഉണ്ടായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട്, 2007 ലെ ലോകകപ്പിലാണ് ധോണിയുടെ നേതൃത്വത്തിൽ അത്ഭുതം സംഭവിച്ചത്. ആ ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി പന്തെറിയാൻ ബൗളിംങ് കുന്തമുനയായി എസ്.ശ്രീശാന്ത് എന്ന മലയാളിയുണ്ടായിരുന്നു. ജോഗീന്ദർശർമ്മയുടെ പന്ത് മിസ്ബാ ഉൾഹഖ് ഉയർത്തി വിട്ടത് ക്യാച്ച് എടുത്ത് ശ്രീശാന്താണ് അന്ന് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്. 2011 ൽ സച്ചിനു വേണ്ടി ഇന്ത്യ കപ്പ് എടുത്തപ്പോഴും, ശ്രീശാന്ത് ടീമിന്റെ ഭാഗമായുണ്ടായിരുന്നു. അങ്ങനെ ഇന്ത്യ കപ്പടിച്ച ലോകകപ്പിലെല്ലാം ടീമിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ, ഇക്കുറി മലയാളിയുണ്ടായില്ല.. ടീമിൽ.. ഭാഗ്യവും ഉണ്ടായില്ല.