മുംബൈ : ഏഷ്യയിലെ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. സ്പോര്‍ട്ടിക്കോ റാങ്കിംഗ് പ്രകാരം കോലിയുടെ വരുമാനം 33.3 മില്യണ്‍ ഡോളറാണ്.കളിയില്‍ നിന്നുള്ള പ്രതിഫലയിനത്തില്‍ 2.9 മല്യണ് ഡോളറും പരസ്യങ്ങളില്‍ നിന്ന് 31 മില്യണ്‍ ഡോളറുമാണ് കോലിയുടെ വാര്‍ഷിക വരുമാനം.
വരുമാനത്തില്‍ കോലിയെ വെല്ലുന്നൊരു കായികതാരമെ ഏഷ്യയിലുള്ളു. അത് മറ്റാരുമല്ല, ജപ്പാന് ടെന്നീസ് താരം നവോമി ഒസാക്കയാണ്. സ്പോര്‍ട്ടിക്കോ റാങ്കിംഗ് പ്രകാരം ഒസാക്കയുടെ വരുമാനം 53.2 മില്യണ്‍ ഡോളറാണ്.കളിയില്‍ നിന്നുള്ള പ്രൈസ് മണിയായി 1.2 മില്യണ്‍ ഡോളറും പരസ്യങ്ങളില്‍ നിന്ന് 52 മില്യണ്‍ ഡോളറുമാണ് ഒസാക്കയുടെ വരുമാനം. നാലു തവണ ഗ്രാന്സ്ലാം കിരീടം നേടിയിട്ടുള്ള താരമാണ് 25കാരിയായ ഒസാക്ക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിസിസിഐയുടെ എ പ്ലസ് ഗ്രേഡ് കളിക്കാരനായ കോലിക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. ഇതിന് പുറമെ മാച്ച് ഫീ ആയി ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവും കോലിക്ക് ലഭിക്കുന്നുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായ കോലിക്ക് 16 കോടിയോളം രൂപ വാര്‍ഷിക പ്രതിഫലമായി ലഭിക്കും.