സ്‌പോര്‍ട്‌സ് ഡെസ്‌ക്ക് : പരീക്ഷണങ്ങളുടെ പറുദീസയായി മാറിയ പരമ്പരയായിരുന്നു ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ പോരാട്ടം. ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിന്റെ ക്യാപ് ഇന്ത്യക്ക് വേണ്ടി അണിഞ്ഞത് നിരവധി പുതുമുഖങ്ങള്‍. ചിലര്‍ കഴിവ് തെളിയിച്ചപ്പോള്‍ ചിലര്‍ അമ്പേ പരായപ്പെടുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. ആ കൂട്ടത്തില്‍ ഏറെ വൈകി അവസരം ലഭിച്ച താരമായിരുന്നു ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മലയാളി സാന്നിധ്യം ദേവ് ദത്ത് പടിക്കല്‍.അരങ്ങേറിയ ആദ്യ മത്സരത്തില് തന്നെ അര്‍ധ സെഞ്ചുറി നേടുക എന്നത് അത്ര മഹത്തരമായ കാര്യമായി ആരും കണക്കാക്കാത ഇരുന്നേക്കാം എങ്കിലും അതിനുമൊക്കെ അപ്പുറമായി അയാള്‍ ചിലത് നമ്മോട് പറയാത പറയുന്നുണ്ട്. സച്ചിന്‍ അടക്കി വാണിരുന്ന ബാറ്റിംഗ് പൊസിഷന്‍ സച്ചിന് ശേഷം കോഹ്ലി വന്നെങ്കിലും ഇന്ന് അനാഥമായി കിടക്കുന്ന ബാറ്റീംഗ് പൊസിഷനിലേക്ക് ഇനി ആരെന്ന ചോദ്യങ്ങള്‍ക്ക് മുന്നിലേക്കാണ് പ്രതീക്ഷകളുടെ പുതിയ പടിവാതില്‍ മലര്‍ക്കെ തുറന്ന് അയാള്‍ എത്തുന്നത്.
ആദ്യ മത്സരത്തില് തന്നെ അനായാസം റണ്‍സ് സ്‌കോര്‍ ചെയ്ത് അയാള്‍ ആ പൊസിഷന് അടിവരയിടുന്നു. പാട്ടിദാര്‍ പയറ്റി തെളിയാതെ പോയ സ്‌പേസില്‍ ഒറ്റ ഇന്നിംഗ്‌സ് കൊണ്ട് അയാള്‍ തെളിയിച്ചു തരുന്നു…. അതേ ആ സ്‌പേസ് അത് എനിക്കുളളതാണ്. ഇംഗ്ലണ്ട് പര്യടനത്തിനിറങ്ങുമ്പോള്‍ ഏറെ തലവേദന സൃഷ്ടിച്ച ബാറ്റിംഗ് പൊസിഷനായിരുന്നു വിരാട് കൈകാര്യം ചെയ്തിരുന്ന നാലാം പൊസിഷന്‍ പലരും വന്ന് പോയങ്കിലും ആരെയും വിശ്വസ്തതയോടെ ഏല്‍പ്പിക്കാന്‍ കഴിയാതെ പോയ നാലാം നമ്പറിലേക്ക് ദേവ്ദത്ത് അനായാസം ബാറ്റേന്തി കടന്നു വരുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പുത്തന്‍ പ്രതീക്ഷകളുടെ പടിവാതില്‍ മലര്‍ക്കെ തുറക്കുക കൂടിയാണവന്‍.