സ്പോർട്സ് ഡെസ്ക്ക് : സെഞ്ച്വറി നേട്ടത്തോടെയാണ് യുവതാരം യശസ്വി ജയ്സ്വാള്‍ രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചത്. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ 171 റണ്‍സെടുത്താണ് താരം പുറത്തായത്.അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് ജയ്സ്വാളിന്റെ പുറത്താകല്‍.
കരുതലോടെ കളിച്ച താരത്തിന് ഒരു ലൂസ് ഷോട്ടില്‍ പിഴക്കുകയായിരുന്നു. ശിഖര്‍ ധവാനും (187) രോഹിത് ശര്‍മക്കും (177) ശേഷം അരങ്ങേറ്റത്തിലെ ഇന്ത്യൻ താരത്തിന്റെ മൂന്നാമത്തെ മികച്ച സ്കോറാണിത്. ഒറ്റരാത്രി കൊണ്ടാണ് ജയ്സ്വാള്‍ സൂപ്പര്സ്റ്റാറായതെന്ന് മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
21കാരന്റെ ഐ.പി.എല്‍ പ്രകടനം ശ്രദ്ധേയമായിരുന്നു. അവൻ കഴിവുള്ള ഒരു യുവതാരമാണെന്ന് എല്ലാവര്ക്കും അറിയാമായിരുന്നു, എന്നാല്‍ അദ്ദേഹത്തിന് എല്ലാത്തരം കഴിവുകളുമുണ്ടെന്ന് ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍നിന്ന് എനിക്ക് മനസ്സിലായി’ -പോണ്ടിങ് വ്യക്തമാക്കി. കഴിവുള്ള ഒരുപാട് യുവതാരങ്ങള്‍ ഇന്ത്യയിലുണ്ട്. അവരെല്ലാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത് കാത്തിരിക്കുകയാണ്.
അവരുടെ ആഭ്യന്തര പ്രകടനം നോക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ജയ്സ്വാളിനെ പോലെ തന്നെ കഴിവുള്ള താരമാണ് ഋതുരാജ് ഗെയ്ക് വാദും. വരും വര്‍ഷങ്ങളില്‍ ഗെയ്ക് വാദ് മികച്ചൊരു ടെസ്റ്റ് കളിക്കാരനോ, അല്ലെങ്കില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തിളങ്ങാനാകുന്ന ഒരുതാരമോ ആകുമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.